ആദ്യ പരാതിക്കാരിയുടെ പ്രതികരണം; ശബ്ദരഹിതമായ ആ നിലവിളി അനേകം പേരുടെ ശബ്ദത്തിലൂടെ പ്രതിധ്വനിക്കട്ടെ: വീണാജോർജ്
Kerala
ആദ്യ പരാതിക്കാരിയുടെ പ്രതികരണം; ശബ്ദരഹിതമായ ആ നിലവിളി അനേകം പേരുടെ ശബ്ദത്തിലൂടെ പ്രതിധ്വനിക്കട്ടെ: വീണാജോർജ്
ശ്രീലക്ഷ്മി എ.വി.
Sunday, 11th January 2026, 12:33 pm

തിരുവനന്തപുരം: മൂന്നാം ബലാത്സംഗ പരാതിയിൽ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആദ്യ പരാതിക്കാരിയുടെ ഫേസ്‌ബുക്ക് കുറിപ്പിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാജോർജ്.

ആദ്യ പരാതിക്കാരിയുടെ പ്രതികരണം അതൊരു നിലവിളിയാണെന്നും .
ശബ്ദരഹിതമായ ആ നിലവിളി അനേകം പേരുടെ ശബ്ദത്തിലൂടെ പ്രതിധ്വനിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘സ്വർഗത്തിൽ നിന്ന് മാലാഖകുഞ്ഞുങ്ങൾ ഞങ്ങൾക്ക് മാപ്പ്‌ നൽകട്ടെ. അവരുടെ ആത്മാക്കൾ സമാധാനമായിരിക്കട്ടെ. ആക്രമണങ്ങളിൽ നിന്നും ഭീതിയിൽ നിന്നും സ്വതന്ത്രരായി, സംരക്ഷിക്കാൻ കഴിയാതെ പോയ ലോകത്തിൽ നിന്നും സ്വതന്ത്രരായി, ഞങ്ങളുടെ കണ്ണീർ സ്വർഗത്തിൽ എത്തുമെങ്കിൽ, പ്രിയപ്പെട്ട കുഞ്ഞുങ്ങളെ, അവ നിങ്ങളോടു പറയട്ടെ. ഇനി നമ്മൾ കാണും വരെ നിങ്ങളെ ഞങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ പേറും,’ എന്ന ആദ്യ അതിജീവിതയുടെ വാക്കുകൾ ഹൃദയഭേദകമെന്ന് വീണാജോർജ് പറഞ്ഞു.

മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് സി.പി.ഐ.എം നേതാവും മുൻമന്ത്രിയുമായ കെ.കെ. ശൈലജ ടീച്ചറും രംഗത്തെത്തി.

കോൺഗ്രസ് നേതാക്കളിൽ പലർക്കും എല്ലാം അറിയാമായിരുന്നിട്ടും അവർ ഇടപെട്ടില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ കെ.കെ ശൈലജ പ്രതികരിച്ചു.

കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ച് എം.എൽ.എയായ രാഹുൽ മാങ്കൂട്ടത്തിലിനോട് ആ സ്ഥാനം രാജി വെക്കാൻ കോൺഗ്രസ് ആവശ്യപ്പെടണമെന്നും അവർ പറഞ്ഞു.

നിരവധി പെൺകുട്ടികളെ അതിക്രൂരമായാണ് ഇയാൾ പീഡിപ്പിച്ചതെന്നും പരാതി പറയുന്നവരെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കെ.കെ. ശൈലജ പറഞ്ഞു.

എതിർ പാർട്ടികൾക്കെതിരെ നുണപ്രചാരണം നടത്തുന്ന
ടീമിലെ അംഗം എന്ന നിലയിൽ അയാൾ സംരക്ഷിക്കപ്പെടുകയായിരുന്നെന്നും
ഇപ്പോൾ ക്രൂരകൃത്യങ്ങൾ മറനീക്കി പുറത്തുവന്നിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

അതിക്രമങ്ങൾക്ക് വിധേയരായ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്നും അവർക്ക് സമൂഹത്തിന്റെ പിന്തുണ ഉണ്ടായിരിക്കുമെന്നും അവർ പറഞ്ഞു.

Content Highlight: Veena George responded to the first complainant’s Facebook post

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.