റിലീസ് ചെയ്ത് രണ്ട് ആഴ്ച്ചകള്‍ക്ക് ശേഷവും തിയേറ്റില്‍ അതിഗംഭീര കുതിപ്പ് തുടരുകയാണ് വാഴ2. ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെ വൈറലായി മാറിയ ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സവിന്‍ സാ അണിയിച്ചൊരുക്കിയ ചിത്രം ബോക്സ് ഓഫീസില്‍ ഇതിനോടകം 160 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കി കഴിഞ്ഞു.

ചിത്രത്തിലെ ഒരോ അഭിനോക്കളുടെ പ്രകടനവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയില്‍ നിറഞ്ഞിരുന്നു. അത്തരത്തില്‍ സിനിമയില്‍ അലന്റെ പെങ്ങളായെത്തിയ വേദ ശങ്കറെന്ന കൊച്ചുമിടുക്കിയുടെ പ്രകടനവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

ഒരുപുതുമുഖമാണെന്ന് തോന്നാത്തവിധം സിനിമയില്‍ തന്റേ റോള്‍ ഭംഗിയായി വേദ ചെയ്തിരുന്നു. ഇപ്പോഴിതാ വനിത യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ ഷൂട്ടിങ് ലൊക്കേഷനിലെ രസകരമായ അനുഭവം പങ്കുവെക്കുകയാണ് വേദ ശങ്കര്‍.

‘ആദ്യം സെറ്റിലേക്ക് വന്നപ്പോള്‍ ഞാന്‍ കമ്പനിയായ് കുറെ ചേച്ചിമാരുടെ അടുത്താണ്. പിന്നീട് ഞാനും അലന്‍ ചേട്ടനും കൂടെ സംസാരിച്ചു. അപ്പോള്‍ ഒരു സിസ്റ്റര്‍ ബ്രദര്‍ ബോണ്ടൊക്കെ വന്നു തുടങ്ങി. നാല് പേരില്‍ ആദ്യം കമ്പിനിയായത് അലന്‍ ചേട്ടനുമായണ്.

സിനിമയില്‍ ബ്രഷ് ചെ്തിട്ട് മുഖത്തേക്ക് തുപ്പുന്ന ഒരു രംഗമുണ്ട്. അത് ശരിക്കും ഞാന്‍ തുപ്പിയത് തന്നെയാണ്. ഞാന്‍ അലന്‍ ചേട്ടനോട് പറഞ്ഞിരുന്നു, ഇത് ചെയ്യണോ എന്ന്. അപ്പോള്‍ പുള്ളി പറഞ്ഞു അതിനെന്താ നമുക്ക് ചെയ്യാം ഇതൊക്കെ ഫണ്ണല്ലേ എന്ന്. തുപ്പിയ സമയത്ത് കണ്ണ് എരിഞ്ഞ് അലന്‍ ചേട്ടന്‍ അവിടെ നിന്ന് ഓടി.

പക്ഷ അത് നല്ല സീനായിരുന്നു. അനിയത്തിയും ചേട്ടനും തമ്മിലുള്ള ആ അടിയൊക്കെ മനോഹരമായി ക്യാപ്‌ച്ചെര്‍ ചെയ്യാന്‍ കഴിഞ്ഞു. അത് സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നത് അല്ല, അലന്‍ ചേട്ടന്‍ പറഞ്ഞിട്ട് ചെയ്തതാണ്. അത് ഷൂട്ട് ചെയ്യന്നതിന്റെയിടക്ക് അവിടെ ബ്രഷും പേയ്സ്റ്റുമുണ്ടായിരുന്നു. അപ്പോള്‍ അലന്‍ ചേട്ടനാണ് ഇങ്ങനെ ചെയ്തു നോക്കിയാലോ എന്ന് പറഞ്ഞത്,’ വേദ ശങ്കര്‍ പറയുന്നു.

ചിത്രത്തില്‍ ആഷ്‌ന എന്ന കഥാപാത്രമായാണ് വേദ എത്തിയത്. തന്റെ ആദ്യ സിനിമയാണെങ്കിലും കുട്ടിപ്പട്ടാളം എന്ന ഷോയിലെ ഒരു വൈറല്‍ എപ്പിസോഡില്‍ വേദ പ്രത്യക്ഷപ്പെട്ടിരുന്നു. വാഴ 2വിന്റെ റിലീസിന് ശേഷം ഇത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയില്‍ നിറഞ്ഞു. കുട്ടിപ്പട്ടാളത്തില്‍ കണ്ട ആ കൊച്ചു മിടുക്കി വേദയായിരുന്നു എന്നത് പലരെയും അത്ഭുതപ്പെടുത്തി.

തിയേറ്ററില്‍ കുതിപ്പ് തുടരുന്ന വേളയില്‍ ഇന്നലെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും നിര്‍മാതാക്കളില്‍ ഒരാളുമായ വിപിന്‍ ദാസ് സിനിമയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചത്. ഇക്കുറി ബയോപിക് ഓഫ് ബില്യണ്‍ ഗേള്‍സിന്റെ കഥയുമായാണ് വാഴ ഫ്രാഞ്ചൈസി എത്തുന്നത്.

Content Highlight: Veda Shankar talks about his shooting experiences on the Vazha set and about Alan