കോട്ടയം: വി.ഡി സതീഷനെ മുഖ്യമന്ത്രിയാക്കിയെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍.
കോട്ടയം കടുത്തുരുത്തിയില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ചായിരുന്നു പ്രവര്‍ത്തകന്റെ പ്രതിഷേധം.
കോട്ടയം: വി.ഡി സതീഷനെ മുഖ്യമന്ത്രിയാക്കിയെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍.
കോട്ടയം കടുത്തുരുത്തിയില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ചായിരുന്നു പ്രവര്‍ത്തകന്റെ പ്രതിഷേധം.
വി.ഡി സതീശാ നേതാവെ ധീരതയോടെ നയിച്ചോളൂ, വോട്ട് ചെയ്ത നമ്മള്‍ മണ്ടന്മാരാണോ എന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു പ്രതിഷേധം.
പെട്ടി ഓട്ടോയിലെത്തി ഒരു കൈയില്‍ പെട്രോളും മറു കൈയില്‍ ലൈറ്ററും പിടിച്ചായിരുന്നു പ്രവര്‍ത്തകന്റെ പ്രതിഷേധം.
ദേഹമാസകലം പെട്രോള്‍ ഒഴിക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കുറുപ്പന്ത സ്വദേശി ഫ്രാന്‍സിസാണ് ഇത്തരത്തിലൊരു പ്രതിഷേധം നടത്തിയത്.
ഫ്രാന്‍സിസലിനെ പൊലീസ് അനുനയിപ്പിച്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ വി.ഡി സതീശനെയും കെ.സി വേണുഗോപാലിനെയും പിന്തുണച്ച് ഫ്‌ളക്‌സുകള്‍ ഉയരുന്നതിനിടെയാണ് ജീവന്‍ അപകടപ്പെടുത്തിക്കൊണ്ടുള്ള പ്രതിഷേധം.
അതേ സമയം മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇന്നലെയായിരുന്നു നിയസഭാ കക്ഷി യോഗം നടന്നത്.
Content Highlight: VD Satheesan should be made CM; Congress worker pours petrol on himself in protest