| Friday, 6th June 2025, 1:43 pm

മമ്മൂക്ക അങ്ങനെ പറഞ്ഞപ്പോഴേക്കും എന്റെ കയ്യും കാലുമൊക്കെ വിറക്കാന്‍ തുടങ്ങി: വസുദേവ് സജീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹര്‍ഷദ്, ഷര്‍ഫു, സുഹാസ് എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വഹിച്ച് നവാഗതയായ രത്തിന സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പുഴു. ചിത്രത്തില്‍ മമ്മൂട്ടിയാണ് പ്രധാന വേഷത്തില്‍ എത്തിയിരുന്നത്. ഇതിന് പുറമെ പാര്‍വതി, അപ്പുണ്ണി ശശി, വസുദേവ് സജീഷ് എന്നിവര്‍ പ്രധാന സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

സിനിമയില്‍ മമ്മൂട്ടിയുടെ മകനായി അഭിനയിച്ചത് വസുദേവ് ആയിരുന്നു. ഏറ്റവും പുതിയ ചിത്രമായ അഭിലാഷത്തിലും വസുദേവ് പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് വസുദേവ്.

താന്‍ പുഴുവിന്റെ ഷൂട്ടിന് മുമ്പ് മമ്മൂട്ടിയെ പോയി കണ്ടിട്ടുണ്ടെന്നും തന്റെ ആദ്യ സിനിമയുടെ ഡബ്ബിങ് സമയത്തൊക്കെ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും വസുദേവ് പറയുന്നു. പുഴുവിന്റെ സെറ്റില്‍ വെച്ച് താന്‍ പണ്ട് മമ്മൂട്ടിയുട കൂടെ എടുത്ത് ഫോട്ടോ കാണിച്ചുവെന്നും നമുക്ക് കാണാം എന്ന് പറഞ്ഞപ്പോള്‍ തന്റെ കയ്യും കാലുമൊക്കെ വെറക്കുന്നുണ്ടായിരുന്നുവെന്നും നടന്‍ പറഞ്ഞു.

പിന്നീട് കമ്പനിയായെന്നും താന്‍ മമ്മൂട്ടിക്ക് മെസേജ് അയക്കാറുണ്ടെന്നും വസുദേവ് പറഞ്ഞു. എന്ത് മെസേജ് അയച്ചാലും മമ്മൂട്ടി റിപ്ലെ തരാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസില്‍ സംസാരിക്കുകയായിരുന്നു വസുദേവ്.

‘ഞാന്‍ പുഴുവിന്റെ ഷൂട്ടിന്റെ മുന്നേ തന്നെ സെറ്റില്‍ പോയി മമ്മൂക്കയെ കണ്ടിട്ടുണ്ട്. അതിന് മുമ്പ് എന്റെ ഫസ്റ്റ് മൂവിയുടെ ഡബ്ബിങ് സമയത്തൊക്കെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. പക്ഷേ പുഴുവിന്റെ സെറ്റില്‍,ഷൂട്ടിന്  മുമ്പേ ഞാന്‍ നേരത്തെ പോയി മമ്മൂക്കയെ കണ്ടിരുന്നു. ഞാന്‍ പണ്ട് എടുത്ത ഫോട്ടോയൊക്കെ കാണിച്ച് കൊടുത്തു.

‘നമുക്ക് കാണാം’ എന്നൊക്കെ അദ്ദേഹം പറഞ്ഞു. അപ്പോള്‍ തന്നെ എന്റെ കയ്യും കാലുമൊക്കെ ഇരുന്ന് വിറക്കുകയായിരുന്നു. പിന്നെ കമ്പനിയായി. ഞാന്‍ ഇടക്കിടക്ക് മെസേജ് അയക്കാറുണ്ട്. നമ്മുടെ തട്ടത്തിലെ പാട്ട് ഞാന്‍ മമ്മൂക്കയ്ക്ക് അയച്ച് കൊടുത്തിട്ടുണ്ടായിരുന്നു. റിപ്ലെ ചെയ്തു. എന്ത് മെസേജ് അയച്ചാലും അദ്ദേഹം റിപ്ലൈ തരാറുണ്ട്,’ വസുദേവ് സജീഷ് പറയുന്നു.

Content Highlight: Vasudev sajeesh  talks about Mammootty 

We use cookies to give you the best possible experience. Learn more