കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചലഞ്ചേഴ്‌സിനെയും ഐ.പി.എല്‍ കിരീടം തേടിയെത്തി. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഐ.പി.എല്‍ ചരിത്രത്തിലെ എട്ടാം ചാമ്പ്യന്‍മാരായി കിരീടമുയര്‍ത്തുമ്പോള്‍ വിരാട് കോഹ്‌ലിയെന്ന അതികായന്റെ കാത്തിരിപ്പിന് കൂടിയാണ് വിരാമമായത്.
ഐ.പി.എല്ലില്‍ ഇതുവരെ കിരീടം നേടാന്‍ സാധിക്കാതെ പോയ ടീമുകളിലൊരാള്‍ കിരീടം നേടുമെന്ന് ഉറപ്പിച്ച മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ ആറ് റണ്‍സിന് തകര്‍ത്ത് ബെംഗളൂരു തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിച്ചു.
ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയെങ്കിലും റോയല്‍ ചലഞ്ചേഴ്‌സിന് ഇനിയും നേടാന്‍ സാധിക്കാതെ പോയ നേട്ടങ്ങളുമുണ്ട്. 18 വര്‍ഷക്കാലം ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടും ബെംഗളൂരുവിന് ഒരിക്കല്‍പ്പോലും ഫെയര്‍പ്ലേ അവാര്‍ഡ് നേടാന്‍ സാധിച്ചിട്ടില്ല.
ഫെയര്‍പ്ലേ അവാര്‍ഡ് നേടാന്‍ സാധിക്കാതെ പോയ നാല് ടീമുകളില്‍ ഒരാളാണ് ബെംഗളൂരു. ഇതിനൊപ്പം ക്യാച്ച് ഓഫ് ദി സീസണിലും ടീമിന് തങ്ങളുടെ പേരെഴുതിച്ചേര്‍ക്കാന്‍ സാധിച്ചിട്ടില്ല.
ഐ.പി.എല്ലില്‍ ഇനിയും ട്രോഫിയോ മറ്റ് റെക്കോഡുകളോ നേടാന്‍ സാധിക്കാതെ പോയ ടീമുകളെ പരിശോധിക്കാം.
പഞ്ചാബ് കിങ്‌സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവര്‍ക്കാണ് ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്തത്.
ഐ.പി.എല്‍ ജേതാക്കള്‍
2008 – രാജസ്ഥാന്‍ റോയല്‍സ്
2009 – ഡെക്കാന്‍ ചാര്‍ജേഴ്സ്
2010 – ചെന്നൈ സൂപ്പര്‍ കിങ്സ്
2011 – ചെന്നൈ സൂപ്പര്‍ കിങ്സ്
2012 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
2013 – മുംബൈ ഇന്ത്യന്‍സ്
2014 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
2015 – മുംബൈ ഇന്ത്യന്‍സ്
2016 – സണ്‍റൈസേഴ്സ് ഹൈദരാബാദ്
2017 – മുംബൈ ഇന്ത്യന്‍സ്
2018 – ചെന്നൈ സൂപ്പര്‍ കിങ്സ്
2019 – മുംബൈ ഇന്ത്യന്‍സ്
2020 – മുംബൈ ഇന്ത്യന്‍സ്
2021 – ചെന്നൈ സൂപ്പര്‍ കിങ്സ്
2022 – ഗുജറാത്ത് ടൈറ്റന്‍സ്
2023 – ചെന്നൈ സൂപ്പര്‍ കിങ്സ്
2024 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
2025 – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നും ദല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നുമാണ് ഇനിയും സീസണിലെ റണ്‍ മെഷീന്‍ ഉണ്ടാകാതിരുന്നിട്ടുള്ളത്.
ഐ.പി.എല്‍ ഓറഞ്ച് ക്യാപ് ജേതാക്കള്‍
2008 – ഷോണ്‍ മാര്‍ഷ് – കിങ്സ് ഇലവന്‍ പഞ്ചാബ് (616)
2009 – മാത്യൂ ഹെയ്ഡന്‍ – ചെന്നൈ സൂപ്പര്‍ കിങ്സ് (572)
2010 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – മുംബൈ ഇന്ത്യന്‍സ് (618)
2011 – ക്രിസ് ഗെയ്ല്‍ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (608)
2012 – ക്രിസ് ഗെയ്ല്‍ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (733)
2013 – മൈക്കല്‍ ഹസി – ചെന്നൈ സൂപ്പര്‍ കിങ്സ് (733)
2014 – റോബിന്‍ ഉത്തപ്പ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (660)
2015 – ഡേവിഡ് വാര്‍ണര്‍ – സണ്‍റൈസേഴ്സ് ഹൈദരാബാദ് (562)
2016 – വിരാട് കോഹ്‌ലി – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (973)
2017 – ഡേവിഡ് വാര്‍ണര്‍ – സണ്‍റൈസേഴ്സ് ഹൈദരാബാദ് (641)
2018 – കെയ്ന്‍ വില്യംസണ്‍ – സണ്‍റൈസേഴ്സ് ഹൈദരാബാദ് (735)
2019 – കെയ്ന്‍ വില്യംസണ്‍ – സണ്‍റൈസേഴ്സ് ഹൈദരാബാദ് (692)
2020 – കെ.എല്‍. രാഹുല്‍ – കിങ്സ് ഇലവന്‍ പഞ്ചാബ് (670)
2021 – ഋതുരാജ് ഗെയ്ക്വാദ് – ചെന്നൈ സൂപ്പര്‍ കിങ്സ് (635)
2022 – ജോസ് ബട്‌ലര്‍ – രാജസ്ഥാന്‍ റോയല്‍സ് (863)
2023 – ശുഭ്മന്‍ ഗില്‍ – ഗുജറാത്ത് ടൈറ്റന്‍സ് (890)
2024 – വിരാട് കോഹ്‌ലി – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (741)
2025 – സായ് സുദര്‍ശന്‍ – ഗുജറാത്ത് ടൈറ്റന്‍സ് (759)
സീസണിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് നേടാന്‍ സാധിക്കാതെ പോയ ടീമുകളിലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുണ്ട്. മൂന്ന് തവണ കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നും ഇക്കാലമത്രയും ഒരു വിക്കറ്റ് വേട്ടക്കാരന്‍ പിറവിയെടുത്തിട്ടില്ല.
ഐ.പി.എല്‍ പര്‍പ്പിള്‍ ക്യാപ്പ് ജേതാക്കള്‍
2008 – സൊഹൈല്‍ തന്‍വീര്‍ – രാജസ്ഥാന്‍ റോയല്‍സ് (22)
2009 – ആര്‍.പി. സിങ് – ഡെക്കാന്‍ ചാര്‍ജേഴ്സ് (23)
2010 – പ്രഗ്യാന്‍ ഓജ – ഡെക്കാന്‍ ചാര്‍ജേഴ്സ് (21)
2011 – ലസിത് മലിംഗ – മുംബൈ ഇന്ത്യന്‍സ് (28)
2012 – മോണി മോര്‍കല്‍ – ചെന്നൈ സൂപ്പര്‍ കിങ്സ് (25)
2013 – ഡ്വെയ്ന്‍ ബ്രാവോ – ചെന്നൈ സൂപ്പര്‍ കിങ്സ് (32)
2014 – മോഹിത് ശര്‍മ – ചെന്നൈ സൂപ്പര്‍ കിങ്സ് (23)
2015 ഡ്വെയ്ന്‍ ബ്രാവോ – ചെന്നൈ സൂപ്പര്‍ കിങ്സ് (26)
2016 – ഭുവനേശ്വര്‍ കുമാര്‍ – സണ്‍റൈസേഴ്സ് ഹൈദാരാബാദ് (23)
2017 – ഭുവനേശ്വര്‍ കുമാര്‍ – സണ്‍റൈസേഴ്സ് ഹൈദാരാബാദ് (26)
2018 – ആന്‍ഡ്രൂ ടൈ – കിങ്സ് ഇലവന്‍ പഞ്ചാബ് (24)
2019 – ഇമ്രാന്‍ താഹിര്‍ – ചെന്നൈ സൂപ്പര്‍ കിങ്സ് (26)
2020 – കഗീസോ റബാദ – ദല്‍ഹി ക്യാപ്പിറ്റല്‍സ് (30)
2021 – ഹര്‍ഷല്‍ പട്ടേല്‍ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (32)
2022 – യൂസ്വേന്ദ്ര ചഹല്‍ – രാജസ്ഥാന്‍ റോയല്‍സ് (27)
2023 – മുഹമ്മദ് ഷമി – ഗുജറാത്ത് ടൈറ്റന്‍സ് (28)
2024 – ഹര്‍ഷല്‍ പട്ടേല്‍ – പഞ്ചാബ് കിങ്‌സ് (24)
2025 – പ്രസിദ്ധ് കൃഷ്ണ – ഗുജറാത്ത് ടൈറ്റന്‍സ് (25)
അഞ്ച് തവണ കപ്പുയര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഒരിക്കല്‍പ്പോലും മോസ്റ്റ് വാല്യുബിള്‍ പ്ലെയറിനെ സമ്മാനിക്കാന്‍ സാധിച്ചില്ല എന്ന് അറിയുമ്പോള്‍ തെല്ല് അത്ഭുതം തോന്നുന്നുണ്ടോ? സംഗതി സത്യമാണ്. സൂപ്പര്‍ കിങ്‌സ് മാത്രമല്ല സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ദല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകള്‍ക്കും ഈ പുരസ്‌കാരം ഇതുവരെ ഷെല്‍ഫിലെത്തിക്കാന്‍ സാധിച്ചിട്ടില്ല.
ഐ.പി.എല്‍ എം.വി.പി
പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്
2008 – ഷെയ്ന്‍ വാട്സണ്‍ – രാജസ്ഥാന്‍ റോയല്‍സ്
2009 – ആദം ഗില്‍ക്രിസ്റ്റ് – ഡെക്കാന്‍ ചാര്‍ജേഴ്സ്
2010 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – മുംബൈ ഇന്ത്യന്‍സ്
2011 – ക്രിസ് ഗെയ്ല്‍ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
2012 – സുനില്‍ നരെയ്ന്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
എം.വി.പി
2013 – ഷെയ്ന്‍ വാട്സണ്‍ – രാജസ്ഥാന്‍ റോയല്‍സ്
2014 – ഗ്ലെന്‍ മാക്‌സ്‌വെല്‍ – പഞ്ചാബ് കിങ്സ്
2015 – ആന്ദ്രേ റസല്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
2016 – വിരാട് കോഹ്‌ലി – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
2017 – ബെന്‍ സ്റ്റോക്സ് – റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സ്
2018 – സുനില്‍ നരെയ്ന്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
2019 – ആന്ദ്രേ റസല്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
2020 – ജോഫ്ര ആര്‍ച്ചര്‍ – രാജസ്ഥാന്‍ റോയല്‍സ്
2021 – ഹര്‍ഷല്‍ പട്ടേല്‍ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
2022 – ജോസ് ബട്‌ലര്‍ – രാജസ്ഥാന്‍ റോയല്‍സ്
2023 – ശുഭ്മന്‍ ഗില്‍ – ഗുജറാത്ത് ടൈറ്റന്‍സ്
2024 – സുനില്‍ നരെയ്ന്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
2025 – സൂര്യകുമാര്‍ യാദവ് – മുംബൈ ഇന്ത്യന്‍സ്
ഐ.പി.എല്‍ ടീമുകളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മാത്രമാണ് ഭാവിയിലെ സൂപ്പര്‍ താരത്തിന് പിറവി നല്‍കാന്‍ സാധിക്കാതിരുന്നത്.
ഐ.പി.എല്‍ എമേര്‍ജിങ് പ്ലെയേഴ്സ്
2008 – ശ്രീവത്സ് ഗോസ്വാമി – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
2009 – രോഹിത് ശര്‍മ – ഡെക്കാന്‍ ചാര്‍ജേഴ്സ്
2010 – സൗരഭ് തിവാരി – മുംബൈ ഇന്ത്യന്‍സ്
2011 – ഇഖ്ബാല്‍ അബ്ദുള്ള – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
2012 – മന്‍ദീപ് സിങ് – കിങ്സ് ഇലവന്‍ പഞ്ചാബ്
2013 – സഞ്ജു സാംസണ്‍ – രാജസ്ഥാന്‍ റോയല്‍സ്
2014 – അക്സര്‍ പട്ടേല്‍ – കിങ്സ് ഇലവന്‍ പഞ്ചാബ്
2015 – ശ്രേയസ് അയ്യര്‍ – ദല്‍ഹി ഡെയര്‍ഡെവിള്‍സ്
2016 – മുസ്തഫിസുര്‍ റഹ്‌മാന്‍ – സണ്‍റൈസേഴ്സ് ഹൈദരാബാദ്
2017 – ബേസില്‍ തമ്പി – ഗുജറാത്ത് ലയണ്‍സ്
2018 – റിഷബ് പന്ത് – ദല്‍ഹി ക്യാപ്പിറ്റല്‍സ്
2019 – ശുഭ്മന്‍ ഗില്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
2020 – ദേവ്ദത്ത് പടിക്കല്‍ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
2021 – ഋതുരാജ് ഗെയ്ക്വാദ് – ചെന്നൈ സൂപ്പര്‍ കിങ്സ്
2022 – ഉമ്രാന്‍ മാലിക് – സണ്‍റൈസേഴ്സ് ഹൈദരാബാദ്
2023 – യശസ്വി ജെയ്സ്വാള്‍ – രാജസ്ഥാന്‍ റോയല്‍സ്
2024 – നിതീഷ് കുമാര്‍ റെഡ്ഡി – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
2025 – സായ് സുദര്‍ശന്‍ – ഗുജറാത്ത് ടൈറ്റന്‍സ്
കളിയുടെ സ്പിരിറ്റും കളിക്കളത്തിലെ മര്യാദയും ഉയര്‍ത്തിപ്പിടിക്കുന്ന ടീമുകള്‍ക്ക് നല്‍കപ്പെടുന്ന പുരസ്‌കാരമാണിത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവര്‍ക്ക് മാത്രമാണ് ഇതുവരെ ഈ പുരസ്‌കാരത്തിലെത്താന്‍ സാധിക്കാത്തത്.
ഫെയര്‍പ്ലേ പുരസ്‌കാരം ഏറ്റുവാങ്ങുന്ന എം.എസ്. ധോണി. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഏറ്റവുമധികം സീസണുകളില്‍ ഈ പുരസ്‌കാരം നേടിയ ടീം.
ഐ.പി.എല്‍ ഫെയര്‍പ്ലേ പുരസ്‌കാരം
2008 – ചെന്നൈ സൂപ്പര്‍ കിങ്‌സ്
2009 – കിങ്‌സ് ഇലവന്‍ പഞ്ചാബ്
2010 – ചെന്നൈ സൂപ്പര്‍ കിങ്സ്
2011 – ചെന്നൈ സൂപ്പര്‍ കിങ്‌സ്
2012 – രാജസ്ഥാന്‍ റോയല്‍സ്
2013 – ചെന്നൈ സൂപ്പര്‍ കിങ്സ്
2014 – ചെന്നൈ സൂപ്പര്‍ കിങ്സ്
2015 – ചെന്നൈ സൂപ്പര്‍ കിങ്‌സ്
2016 – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
2017 – ഗുജറാത്ത് ലയണ്‍സ്
2018 – മുംബൈ ഇന്ത്യന്‍സ്
2019 – സണ്‍റൈസേഴ്സ് ഹൈദരാബാദ്
2020 – മുംബൈ ഇന്ത്യന്‍സ്
2021 – രാജസ്ഥാന്‍ റോയല്‍സ്
2022 – രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്
2023 – ദല്‍ഹി ക്യാപ്പിറ്റല്‍സ്
2024 – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
2025 – ചെന്നൈ സൂപ്പര്‍ കിങ്സ്
ഒരു സീസണില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടുന്ന താരത്തിന് നല്‍കപ്പെടുന്ന പുരസ്‌കാരമാണിത്. ചെന്നൈ സൂപ്പര്‍ കിങ്സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകളില്‍ നിന്നാണ് ഇതുവരെ സിക്‌സറടി വീരന്‍മാര്‍ പിറവിയെടുത്തിട്ടില്ലാത്തത്.
ഓരോ സീസണിലും ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരം
2008 – സനത് ജയസൂര്യ – മുംബൈ ഇന്ത്യന്‍സ് (31)
2009 – ആദം ഗില്‍ക്രിസ്റ്റ് – ഡെക്കാന്‍ ചാര്‍ജേഴ്‌സ് (29)
2010 – റോബിന്‍ ഉത്തപ്പ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (27)
2011 – ക്രിസ് ഗെയ്ല്‍ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (44)
2012 – ക്രിസ് ഗെയ്ല്‍ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (59)
2013 – ക്രിസ് ഗെയ്ല്‍ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (51)
2014 – ഗ്ലെന്‍ മാക്‌സ്‌വെല്‍ – കിങ്‌സ് ഇലവന്‍ പഞ്ചാബ് (36)
2015 – ക്രിസ് ഗെയ്ല്‍ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (38)
2016 – വിരാട് കോഹ്‌ലി – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (38)
2017 – ഗ്ലെന്‍ മാക്‌സ്‌വെല്‍ – കിങ്‌സ് ഇലവന്‍ പഞ്ചാബ് (26)
2018 – റിഷബ് പന്ത് – ദല്‍ഹി ഡെയര്‍ഡെവിള്‍സ് (37)
2019 – ആന്ദ്രേ റസല്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (52)
2020 – ഇഷാന്‍ കിഷന്‍ – മുംബൈ ഇന്ത്യന്‍സ് (30)
2021 – കെ.എല്‍. രാഹുല്‍ – പഞ്ചാബ് കിങ്‌സ് – (30)
2022 – ജോസ് ബട്‌ലര്‍ – രാജസ്ഥാന്‍ റോയല്‍സ് – (45)
2023 – ഫാഫ് ഡു പ്ലെസി – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – (36)
2024 – അഭിഷേക് ശര്‍മ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (42)
2025 – നിക്കോളാസ് പൂരന്‍ – ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് (40)
ഒരു സീസണിലെ ഏറ്റവും മികച്ച ക്യാച്ചിന് നല്‍കുന്ന പുരസ്‌കാരമാണിത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ നിന്നും മാത്രമാണ് അത്തരമൊരു ‘വൗ ക്യാച്ച്’ ഇനിയും പിറവിയെടുക്കാത്തത്.
ക്യാച്ച് ഓഫ് ദി സീസണ്‍
2013 – ഗുര്‍കിരാത് മന്‍ – കിങ്‌സ് ഇലവന്‍ പഞ്ചാബ്
2014 – കെയ്‌റോണ്‍ പൊള്ളാര്‍ഡ് – മുംബൈ ഇന്ത്യന്‍സ്
2015 – ഡ്വെയ്ന്‍ ബ്രാവോ – ചെന്നൈ സൂപ്പര്‍ കിങ്‌സ്
2016 – സുരേഷ് റെയ്‌ന – ഗുജറാത്ത് ലയണ്‍സ്
2017 – ട്രെന്റ് ബോള്‍ട്ട് – ദല്‍ഹി ഡെയര്‍ഡെവിള്‍സ്
2019 – കെയ്‌റോണ്‍ പൊള്ളാര്‍ഡ് – മുംബൈ ഇന്ത്യന്‍സ്
2020 –
2021 – രവി ബിഷ്‌ണോയ് – പഞ്ചാബ് കിങ്‌സ്
2022 – എവിന്‍ ലൂയീസ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
2023 – റാഷിദ് ഖാന്‍ – ഗുജറാത്ത് ടൈറ്റന്‍സ്
2024 – രമണ്‍ദീപ് സിങ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
2025 – കാമിന്ദു മെന്‍ഡിസ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ഐ.പി.എല്‍ ചരിത്രത്തില്‍ ഈ പുരസ്‌കാരങ്ങള്‍ എല്ലാം തന്നെ നേടിയത് മുംബൈ ഇന്ത്യന്‍സ് മാത്രമാണ്.
(സീസണിലെ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ്, ഏറ്റവുമധികം ഫോറുകള്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഈയിടെ മാത്രമാണ് ടൂര്‍ണമെന്റ് നല്‍കി വരുന്നത് എന്നതിനാല്‍ ഇവ പരിഗണിക്കുന്നില്ല)
Content Highlight: IPL 2025: Various awards in IPL and the teams that won them