ജൂണ്‍ 24ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയുടെ അണ്ടര്‍ 19 ടീം. ജൂലൈ 23 വരെ നടക്കുന്ന പര്യടനത്തില്‍ മള്‍ട്ടി ഫോര്‍മാറ്റ് പരമ്പരകളില്‍ ഇന്ത്യ U19 ടീം ഇംഗ്ലണ്ട് U19 ടീമിനെ നേരിടും.
ഐ.പി.എല്‍ സെന്‍സേഷനുകളായ വൈഭവ് സൂര്യവംശിയും ആയുഷ് മാഹ്‌ത്രെയുമാണ് ഇന്ത്യന്‍ ടീമിലെ ഹൈലൈറ്റ് താരങ്ങള്‍. ആയുഷ് മാഹ്‌ത്രെയാണ് ടീം ക്യാപ്റ്റന്‍.
ഇപ്പോള്‍ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ കുട്ടിത്താരങ്ങളുടെ പ്രാക്ടീസ് വീഡിയോയാണ് ചര്‍ച്ചയാകുന്നത്. പ്രത്യേകിച്ചും വൈഭവ് സൂര്യവംശിയുടെ. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നടക്കുന്ന ഇന്ത്യ U19 ടീമിന്റെ പ്രാക്ടീസ് സെഷനാണ് ചര്‍ച്ചയാകുന്നത്.
ബൗളര്‍മാരെ തെല്ലും വകവയ്ക്കാതെ മിഡ് വിക്കറ്റിലേക്കും ലോങ് ഓണിലേക്കും സിക്‌സര്‍ പായിച്ചാണ് സൂര്യവംശി ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്നത്. സ്ലോവര്‍ ബൗള്‍ ഉപയോഗിച്ചുള്ള ആക്രമണത്തെയും കൃത്യമായി റീഡ് ചെയ്ത് അതിനനുസരിച്ച് പ്രത്യാക്രമണം നടത്തിയാണ് സൂര്യവംശി കളം വാഴുന്നത്.
അതേസമയം, ജൂണ്‍ 24ന് സന്നാഹ മത്സരത്തോടെയാണ് പര്യടനത്തിന് തുടക്കമാകുന്നത്. 27ന് അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനവും നടക്കും.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ U19 സ്‌ക്വാഡ്
ആയുഷ് മാഹ്ത്രെ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, വിഹാന്‍ മല്‍ഹോത്ര, മൗല്യരാജ്സിങ് ചാവ്ദ, രാഹുല്‍ കുമാര്‍, അഭിജ്ഞാന്‍ കുണ്ഡു (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹര്‍വന്‍ഷ് സിങ് (വിക്കറ്റ് കീപ്പര്‍), ആര്‍.എസ്. അംബരീഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, യുദ്ധജീത് ഗുഹ, പ്രണവ് രാഘവേന്ദ്ര, മുഹമ്മദ് ഇനാന്‍, ആദിത്യ റാണ, അന്‍മോല്‍ സിങ്.
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: നമന്‍ പുഷ്പക്, ഡി. ദീപേഷ്, വേദാന്ത് ത്രിവേദി, വികല്‍പ് തിവാരി, അലംകൃത രാപോല്‍ (വിക്കറ്റ് കീപ്പര്‍).
(ദിവസം – മത്സരം – വേദി എന്നീ ക്രമത്തില്‍)
ജൂണ്‍ 24, ചൊവ്വ – 50 ഓവര്‍ സന്നാഹ മത്സരം – ലോഫ്ബറോ യൂണിവേഴ്സിറ്റി
ജൂണ്‍ 27, വെള്ളി – ആദ്യ ഏകദിനം – ഹൂവ്
ജൂണ്‍ 30, തിങ്കള്‍ – രണ്ടാം ഏകദിനം – നോര്‍താംപ്ടണ്‍
ജൂലൈ 02, ബുധന്‍ – മൂന്നാം ഏകദിനം – നോര്‍താംപ്ടണ്‍
ജൂലൈ 05, ശനി – നാലാം ഏകദിനം – വോര്‍സ്റ്റര്‍
ജൂലൈ 07, തിങ്കള്‍ – അവസാന ഏകദിനം – വോര്‍സ്റ്റര്‍
ജൂലൈ 12 – ജൂലൈ 15 – ആദ്യ മള്‍ട്ടി ഡേ മാച്ച് – ബെക്കന്‍ഹാം
ജൂലൈ 20 – ജൂലൈ 23 – രണ്ടാം മള്‍ട്ടി ഡേ മാച്ച് – ചെംസ്ഫോര്‍ഡ്
Content highlight: Vaibhav Suryavnshi’s practice video goes viral