ജൂണ്‍ 24ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയുടെ അണ്ടര്‍ 19 ടീം. ജൂലൈ 23 വരെ നടക്കുന്ന പര്യടനത്തില്‍ മള്‍ട്ടി ഫോര്‍മാറ്റ് പരമ്പരകളില്‍ ഇന്ത്യ U19 ടീം ഇംഗ്ലണ്ട് U19 ടീമിനെ നേരിടും.
ഐ.പി.എല്‍ സെന്‍സേഷനുകളായ വൈഭവ് സൂര്യവംശിയും ആയുഷ് മാഹ്‌ത്രെയുമാണ് ഇന്ത്യന്‍ ടീമിലെ ഹൈലൈറ്റ് താരങ്ങള്‍. ആയുഷ് മാഹ്‌ത്രെയാണ് ടീം ക്യാപ്റ്റന്‍.
ഇപ്പോള്‍ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ കുട്ടിത്താരങ്ങളുടെ പ്രാക്ടീസ് വീഡിയോയാണ് ചര്‍ച്ചയാകുന്നത്. പ്രത്യേകിച്ചും വൈഭവ് സൂര്യവംശിയുടെ. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നടക്കുന്ന ഇന്ത്യ U19 ടീമിന്റെ പ്രാക്ടീസ് സെഷനാണ് ചര്‍ച്ചയാകുന്നത്.
ബൗളര്‍മാരെ തെല്ലും വകവയ്ക്കാതെ മിഡ് വിക്കറ്റിലേക്കും ലോങ് ഓണിലേക്കും സിക്‌സര്‍ പായിച്ചാണ് സൂര്യവംശി ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്നത്. സ്ലോവര്‍ ബൗള്‍ ഉപയോഗിച്ചുള്ള ആക്രമണത്തെയും കൃത്യമായി റീഡ് ചെയ്ത് അതിനനുസരിച്ച് പ്രത്യാക്രമണം നടത്തിയാണ് സൂര്യവംശി കളം വാഴുന്നത്.