ഇംഗ്ലണ്ടില്‍നെതിരെയുള്ള ഇന്ത്യയുടെ u19 ഏകദിന പരമ്പരയില്‍ മിന്നും പ്രകടനങ്ങളാണ് ഐ.പി.എല്‍ സെന്‍സേഷനായ വൈഭവ് സൂര്യവംശി പുറത്തെടുത്തത്. ഈ പരമ്പരയില്‍ താരം ഒരു സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടി ചരിത്രം സൃഷ്ടിച്ചിരുന്നു.
വോര്‍സ്റ്ററിലെ കൗണ്ടി ഗ്രൗണ്ടില്‍ നാലാം ഏകദിനത്തിലാണ് സൂര്യവംശി സെഞ്ച്വറി നേടിയത്. തന്റെ 52ാം പന്തിലാണ് താരം 100 റണ്‍സ് മാര്‍ക്ക് തൊട്ടത്. ഈ ഇന്നിങ്സോടെ യൂത്ത് ഒ.ഡി.ഐയില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമായും വൈഭവ് മാറി.
കൂടാതെ, പരമ്പരയില്‍ 20 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച് ഏറ്റവും വേഗത്തില്‍ ഈ സ്‌കോറിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായിരുന്നു. 48 (19), 45 (34), 86 (31), 143 (78), 33 (42) എന്നിങ്ങനെയായിരുന്നു അഞ്ച് മത്സരങ്ങളിലായി സൂര്യവംശി നേടിയത്. അതോടെ പരമ്പരയില്‍ താരത്തിന് 355 റണ്‍സ് സ്‌കോര്‍ ചെയ്യാനായി.
ഇംഗ്ലണ്ടിനെതിരെ ഈ സ്‌കോര്‍ നേടിയതോടെ ഈ സൂപ്പര്‍ നേട്ടവും സൂര്യവംശിക്ക് സ്വന്തം പേരില്‍ എഴുതാനായി. യൂത്ത് ഒ.ഡി.ഐ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമാകാനാണ് രാജസ്ഥാന്‍ റോയല്‍സ് ബാറ്റര്‍ക്ക് സാധിച്ചത്. നിലവിലെ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ മറികടന്നാണ് 14കാരന്‍ ഈ നേട്ടത്തിലെത്തിയത്.
യൂത്ത് ഒ.ഡി.ഐ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങള്‍
(റണ്‍സ് – താരം – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)