ജൂണ്‍ 24ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയുടെ അണ്ടര്‍ 19 ടീം. ജൂലൈ 23 വരെ നടക്കുന്ന പര്യടനത്തില്‍ വിവധ ഫോര്‍മാറ്റ് പരമ്പരകളിലായി ഇന്ത്യ അണ്ടര്‍ U 19 ടീം ഇംഗ്ലണ്ട് U 19 ടീമിനെ നേരിടും.
ഐ.പി.എല്‍ 2025 ആരാധകര്‍ക്ക് സമ്മാനിച്ച വൈഭവ് സൂര്യവംശിയും ആയുഷ് മാഹ്ത്രെയുമാണ് ഇന്ത്യന്‍ ടീമിലെ ഹൈലൈറ്റ് താരങ്ങള്‍. ആയുഷ് മാഹ്ത്രെയ്ക്ക് കീഴിലാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് കീഴടക്കാന്‍ ഒരുങ്ങുന്നത്.
ഇപ്പോള്‍ പര്യടനത്തിന് മുന്നോടിയായി നടന്ന പ്രാക്ടീസ് മാച്ചില്‍ നിന്നുള്ള വാര്‍ത്തകളും വീഡിയോയുമാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. ബെംഗളൂരുവിലെ നാഷല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നടക്കുന്ന മത്സരത്തില്‍ വൈഭവ് സൂര്യവംശിയുടെ പ്രകടനമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
മത്സരത്തില്‍ താരം 90 പന്ത് നേരിട്ട് 190 റണ്‍സ് നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂര്യവംശിയുടെ ബാറ്റിങ് കരുത്തിന്റെ വീഡിയോ രാജസ്ഥാന്‍ റോയല്‍സും പങ്കുവെച്ചിട്ടുണ്ട്.
Vaibhav Suryavanshi smashed 190 off just 90 balls in a practice match during the India U-19 team’s camp at the BCCI Centre of Excellence in Bengaluru. [Gaurav Gupta]pic.twitter.com/QFsVSWyZeQ
ബൗളര്‍മാരെ തെല്ലും വകവയ്ക്കാതെ മിഡ് വിക്കറ്റിലേക്കും ലോങ് ഓണിലേക്കും സിക്സര്‍ പായിച്ചാണ് സൂര്യവംശി ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്നത്. സ്ലോവര്‍ ബൗള്‍ ഉപയോഗിച്ചുള്ള ആക്രമണത്തെയും കൃത്യമായി റീഡ് ചെയ്ത് അതിനനുസരിച്ച് പ്രത്യാക്രമണം നടത്തിയാണ് സൂര്യവംശി കളം വാഴുന്നത്.
ജൂണ്‍ 24ന് സന്നാഹ മത്സരത്തോടെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. 27ന് അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനവും നടക്കും.