ഇന്ത്യ U19 ടീമിന്റെ ഇംഗ്ലണ്ട് പര്യടത്തിലെ നാലാം ഏകദിനത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. വോര്‍സ്റ്ററിലെ കൗണ്ടി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 55 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 364 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 45.3 ഓവറില്‍ 308 റണ്‍സിന് പുറത്തായിരുന്നു. സെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശിയുടെയും വിഹാന്‍ മല്‍ഹോത്രയുടെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. വൈഭവ് 143 റണ്‍സും വിഹാന്‍ 129 റണ്‍സും നേടി.
പത്ത് സിക്‌സറും 13 ഫോറും അടക്കം 78 പന്തിലാണ് വൈഭവ് 143 റണ്‍സടിച്ചത്. നേരിട്ട 52ാം പന്തിലാണ് വൈഭവ് ട്രിപ്പിള്‍ ഡിജിറ്റ് തൊട്ടത്. ഇതോടെ യൂത്ത് ഒ.ഡി.ഐയില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമായും വൈഭവ് മാറി.
അടുത്ത മത്സരത്തില്‍ താന്‍ ഡബിള്‍ സെഞ്ച്വറി നേടാന്‍ ശ്രമിക്കുമെന്നാണ് വൈഭവ് പറയുന്നത്. 50 ഓവറും ക്രീസില്‍ തുടരാന്‍ ശ്രമിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘അടുത്ത മത്സരത്തില്‍ ഞാന്‍ 200 റണ്‍സ് നേടാന്‍ ശ്രമിക്കും. 50 ഓവറും ക്രീസില്‍ തന്നെ നില്‍ക്കാനാകും ഞാന്‍ പരിശ്രമിക്കുന്നത്. കാരണം ഞാന്‍ എത്രത്തോളം റണ്‍സ് നേടുന്നുവോ അത് ടീമിന് ഗുണം ചെയ്യും’ വൈഭവ് സൂര്യവംശി പറഞ്ഞു.
1⃣4⃣3⃣ runs
7⃣8⃣ deliveries
1⃣3⃣ fours
🔟 Sixes 💥
14-year old Vaibhav Suryavanshi registered a century off just 52 deliveries, the fastest 💯 in U19 and Youth ODIs 🔥🔥
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് റോക്കി ഫ്‌ളിന്റോഫിന്റെ സെഞ്ച്വറി കരുത്തില്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയലക്ഷ്യം മറികടക്കാന്‍ സാധിച്ചില്ല. ഫ്‌ളിന്റോഫ് 91 പന്തില്‍ 107 റണ്‍സ് സ്വന്തമാക്കി. ബെന്‍ ഡോക്കിന്‍സ് (59 പന്തില് 67), ജോസഫ് മൂര്‍സ് (41 പന്തില്‍ 52) എന്നിവരും ചെറുത്തുനിന്നെങ്കിലും ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം അകലെയായിരുന്നു.
ഒടുവില്‍ 45.3 ഓവറില്‍ ഇംഗ്ലണ്ട് 308ന് പുറത്തായി. ഇന്ത്യയ്ക്കായി നമന്‍ പുഷ്പക് മൂന്ന് വിക്കറ്റ് വീഴ്ത്തി. അംബരീഷ് ആര്‍. എസ് രണ്ട് വിക്കറ്റും കനിഷ്‌ക് ചൗഹാന്‍, ദീപേഷ് ഡി. എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
Content Highlight: Vaibhav Suryavanshi says he will try to score 200 in next match