2025ല്‍ ഏറ്റവും കൂടുതല്‍ ടി-20 സിക്‌സറുകള്‍ നേടുന്ന 18 വയസിന് താഴെയുള്ള താരമായി വൈഭവ് സൂര്യവംശി. ജൂനിയര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഭാവി താരമായ ആയുഷ് മാഹ്ത്രയേയും പിന്തള്ളിയാണ് വൈഭവ് വെടിക്കെട്ട് നേട്ടത്തില്‍ ഒന്നാമതെത്തിയത്. നേട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനത്തും ഇന്ത്യന്‍ യുവതാരങ്ങളാണ് ആധിപത്യം സ്ഥാപിച്ചത്. അഫ്ഗാനിസ്ഥാന്റേയും കാനഡയുടേയും താരങ്ങള്‍ ലിസ്റ്റിലുണ്ട്.
ഇന്ന് (ചൊവ്വ) സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്രക്കെതിരെ വൈഭവ് വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് മിന്നും റെക്കോഡില്‍ ഒന്നാമനായത്. ബീഹാറിന് വേണ്ടി സെഞ്ച്വറിയടിച്ചാണ് താരം തിളങ്ങിയത്.
61 പന്തില്‍ ഏഴ് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ പുറത്താകാതെ 108 റണ്‍സ് നേടിയാണ് 14കാരന്‍ ഏവരേയും അമ്പരപ്പിച്ചത്. 177.05 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
2025ല്‍ ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും വൈഭവ് ഇതോടെ സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തില്‍ ബിഗ് ഹിറ്ററായ അഭിഷേക് ശര്‍മയാണ് മുന്നിലുള്ളത്. മൂന്നാം സ്ഥാനത്തുള്ളത് സൂര്യകുമാര്‍ യാദവാണ്. വെറും 15 ഇന്നിങ്സില്‍ നിന്നാണ് വൈഭവ്
Content Highlight: Vaibhav Suryavanshi In Great Record Achievement In 2025