അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ബ്രിസ്‌ബേനില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യ ഇന്നിങ്‌സ് പുരോഗമിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 243 ഫണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. നിലവില്‍ ഒന്നാം ഇന്നിങ്‌സില്‍ ഓള്‍ ഔട്ടായ ഇന്ത്യ 428 റണ്‍സാണ് നേടിയത്.
ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തിയാണ് ഇന്ത്യന്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശി കളം വിട്ടത്. ടെസ്റ്റിലും ടി-20യെ വെല്ലുന്ന താരത്തിന്റെ പ്രകടനം ആരാധകരെ ആവേശത്തിലാക്കുകയായിരുന്നു. 86 പന്തില്‍ നിന്ന് എട്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 113 റണ്‍സാണ് താരം നേടിയത്. 131.39 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
2025 ഐ.പി.എല്ലിലൂടെയായിരുന്നു വൈഭവിനെ ലോകം ശ്രദ്ധിച്ചത്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി സീസണില്‍ അരങ്ങേറ്റം നടത്തിയ താരമാണ് വൈഭവ്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിലാണ് ടൂര്‍ണമെന്റില്‍ അരങ്ങേറ്റം കുറിച്ചത്. ഏഴ് മത്സരങ്ങളില്‍ നിന്ന് 252 റണ്‍സാണ് താരം അടിച്ചെടുത്തത്. 36.0 എന്ന ആവറേജും 206.56 എന്ന സ്‌ട്രൈക്ക് റേറ്റും ഉള്‍പ്പെടെയാണ് താരത്തിന്റെ ബാറ്റിങ് പ്രകടനം.
സീസണില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും താരം നേടി. ഐ.പി.എല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം 14കാരനായ വൈഭവ് നേടിയിരുന്നു. ഇപ്പോള്‍ ടെസ്റ്റിലും താരം മിന്നിത്തിളങ്ങുകയാണ്. നേരത്തെ ഇംഗ്ലണ്ടിനോടുള്ള യൂത്ത് ടെസ്റ്റിലും വൈഭവ് സെഞ്ചറി നേടിയിരുന്നു.
അതേസമയം മത്സരത്തില്‍ വൈഭവിന് പുറമെ സെഞ്ച്വറി നേടിയാണ് നാലാമനായി ഇറങ്ങിയ വേദാന്ത് ത്രിവേദി മികച്ച ഇന്നിങ്‌സ് കളിച്ചത്. 192 പന്തില്‍ നിന്ന് 19 ഫോര്‍ ഉള്‍പ്പെടെ 140 റണ്‍സ് നേടിയാണ് താരം ക്ലാസിക് പ്രകടനം നടത്തിയത്. മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി ഹൈഡന്‍ ഷെല്ലര്‍, വില്‍ മലാജ്ചുക് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ ആര്യന്‍ ഷര്‍മ രണ്ട് വിക്കറ്റും നേടി. മാത്രമല്ല ടോം പഡ്ഡിങ്ടണ്‍ ഒരു വിക്കറ്റും നേടിയിരുന്നു.
Content Highlight: Vaibhav Suryavanshi In Great Performance In Youth Test