| Tuesday, 31st March 2026, 5:40 pm

സഞ്ജു ആറാമതുള്ള ലിസ്റ്റില്‍ ഒന്നും രണ്ടും മൂന്നും വൈഭവ്; ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ശോഭനമാണ്

ആദര്‍ശ് എം.കെ.

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ക്യാമ്പെയ്ന്‍ ആരംഭിച്ചിരിക്കുകയാണ്. സ്വന്തം തട്ടകമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 128 റണ്‍സിന്റെ വിജയലക്ഷ്യം 47 പന്ത് ശേഷിക്കവെ രാജസ്ഥാന്‍ മറികടന്നു.

യുവതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടിലാണ് രാജസ്ഥാന്‍ അനായാസം വിജയലക്ഷ്യത്തിലേക്ക് ഓടിയടുത്തത്. നേരിട്ട 15ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം 17 പന്തില്‍ 52 റണ്‍സുമായി മടങ്ങി.

അഞ്ച് സിക്‌സറും നാല് ഫോറും അടക്കം 305.88 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ താന്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ലിസ്റ്റില്‍ മൂന്നാമനായും ഇടം നേടാന്‍ വൈഭവിന് സാധിച്ചു. ഐ.പി.എല്‍ ചരിത്രത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ മൂന്നാമത് താരമെന്ന നേട്ടമാണ് വൈഭവ് തന്റെ പേരിലാക്കിയത്. ഈ റെക്കോഡിലെ രണ്ടാം സ്ഥാനക്കാരനും വൈഭവ് തന്നെ.

ഐ.പി.എല്ലില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ താരം

(താരം – ടീം – എതിരാളികള്‍ – പ്രായം വര്‍ഷം എന്നീ ക്രമത്തില്‍)

വൈഭവ് സൂര്യവംശി – രാജസ്ഥാന്‍ റോയല്‍സ് – ഗുജറാത്ത് ടൈറ്റന്‍സ് – 14 വയസും 32 ദിവസവും – 2025

വൈഭവ് സൂര്യവംശി – രാജസ്ഥാന്‍ റോയല്‍സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 14 വയസും 54 ദിവസവും – 2025

വൈഭവ് സൂര്യവംശി – രാജസ്ഥാന്‍ റോയല്‍സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 15 വയസും 3 ദിവസവും – 2026*

റിയാന്‍ പരാഗ് – രാജസ്ഥാന്‍ റോയല്‍സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 17 ദിവസവും 175 ദിവസവും – 2019

ആയുഷ് മാഹ്‌ത്രെ – ചെന്നൈ സൂപ്പര്‍ കിങ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 17 വയസും 291 ദിവസവും – 2025

സഞ്ജു സാംസണ്‍ – രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 18 വയസും 169 ദിവസവും – 2013

പൃഥ്വി ഷാ – ദല്‍ഹി ക്യാപ്പിറ്റല്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 18 വയസും 169 ദിവസവും – 2018

പൃഥ്വി ഷാ – ദല്‍ഹി ക്യാപ്പിറ്റല്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 18 വയസും 177 ദിവസവും – 2018

റിഷബ് പന്ത് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – ഗുജറാത്ത് ലയണ്‍സ് – 18 വയസും 212 ദിവസവും – 2016

ശുഭ്മന്‍ ഗില്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 18 വയസും 237 ദിവസവും – 2018

വൈഭവ് സൂര്യവംശി. Photo: Rajasthan Royals/x.com

വൈഭവിന് പുറമെ രാജസ്ഥാന്‍ റോയല്‍സിനായി യശസ്വി ജെയ് സ്വാള്‍ 36 പന്തില്‍ പുറത്താകാതെ 38 റണ്‍സ് നേടി. ധ്രുവ് ജുറെല്‍ 18 റണ്‍സും ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 11* റണ്‍സും നേടിയതോടെ 47 പന്ത് ശേഷിക്കെ രാജസ്ഥാന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ഏപ്രില്‍ നാലിനാണ് രാജസ്ഥാന്റെ അടുത്ത മത്സരം. അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ഗുജറാത്ത് ജയന്റ്സാണ് എതിരാളികള്‍.

Content highlight: Vaibhav Suryavanshi among the top three youngest players to complete a half-century in the IPL

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more