മലയാളത്തിലെ അടുത്ത നൂറുകോടി എന്ന സ്വപ്‌നനേട്ടത്തിലേക്ക് കുതിക്കുകയാണ് വാഴ 2. പുതുമുഖ സംവിധായകനും നായകന്മാരും ചേര്‍ന്നപ്പോള്‍ ബോക്‌സ് ഓഫീസില്‍ പല റെക്കോഡുകളും കടപുഴകിയിരിക്കുകയാണ്. ആദ്യദിനം 10 കോടിയിലേറെ നേടിയ ചിത്രം പലയിടത്തും തിയേറ്ററുകളെ ജനസാഗരമാക്കി മുന്നേറുകയാണ്.
ആദ്യ ഞായറാഴ്ചയിലും ഗംഭീര കളക്ഷന്‍ സ്വന്തമാക്കുമെന്നാണ് അഡ്വാന്‍സ് സെയിലുകള്‍ സൂചിപ്പിക്കുന്നത്. 5.04 കോടിയാണ് ചിത്രത്തിന് കേരളത്തില്‍ നിന്ന് മാത്രം അഡ്വാന്‍സായി ലഭിച്ചത്. എല്ലാം ഒത്തുവന്നാല്‍ ഏഴ് കോടിയിലേറെ ഞായറാഴ്ച സ്വന്തമാക്കുമെന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്. സൂപ്പര്‍താരങ്ങളൊന്നുമില്ലാതെ ഇത്രയും വലിയ സിംഗിള്‍ ഡേ കളക്ഷന്‍ നേടുന്നത് പലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

ആദ്യ വീക്കെന്‍ഡില്‍ മിനിമം 40 കോടിയെങ്കിലും ചിത്രം നേടുമെന്നാണ് കണക്കുകൂട്ടല്‍. സ്റ്റാര്‍ഡത്തെക്കാള്‍ കണ്ടന്റുകള്‍ക്കാണ് മോളിവുഡില്‍ പ്രാധാന്യമെന്ന് വാഴ 2 വീണ്ടും അടിവരയിടുകയാണ്. ആദ്യഭാഗത്തിന്റെ ലൈഫ്‌ടൈം കളക്ഷന്‍ നാല് ദിവസം കൊണ്ട് മറികടന്ന് വാഴ 2 ബോക്‌സ് ഓഫീസിനെ വീണ്ടും ഞെട്ടിച്ചെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
കേരള ബോക്‌സ് ഓഫീസില്‍ ആദ്യ ഞായറാഴ്ചയിലെ ഏറ്റവുമുയര്‍ന്ന അഡ്വാന്‍സ് സെയിലില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ വാഴ 2. മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍ (8.6 കോടി), തുടരും (5.6 കോടി) എന്നിവയാണ് ഒന്നാം സ്ഥാനത്ത്. വിജയ് നായകനായ ലിയോയെ (4.4 കോടി) മറികടന്നാണ് വാഴ 2 കുതിച്ചത്.

ആദ്യഭാഗത്തില്‍ വെറും മൂന്ന് സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ട ഹാഷിറും ഗ്യാങ്ങുമാണ് രണ്ടാം ഭാഗത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്ത് നടക്കുന്ന പിള്ളേര്‍ ഒരു സിനിമ മൊത്തത്തില്‍ ഷോള്‍ഡര്‍ ചെയ്തത് പലരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. ഇതുവരെ റീലുകളില്‍ കണ്ട ഹാഷിറിനെയും ടീമിനെയുമല്ല സിനിമയിലുടനീളം കണ്ടതെന്നാണ് പ്രേക്ഷക പ്രതികരണം.
കേരളത്തിലെ യുവാക്കള്‍ നിലവില്‍ നേരിടുന്ന പല പ്രതിസന്ധികളെയും അഡ്രസ് ചെയ്യുന്ന ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. കോമഡിയും ഇമോഷനും ഒരുപോലെ ചേര്‍ന്ന ചിത്രം ബോക്‌സ് ഓഫീസില്‍ ഇനിയും മുന്നേറുമെന്നാണ് കണക്കുകൂട്ടല്‍. ദൃശ്യം 3 റിലീസ് മാറ്റിവെച്ചതും ചിത്രത്തിന് ഗുണം ചെയ്‌തെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ എന്നിവര്‍ക്ക് പുറമെ ബിജുക്കുട്ടന്‍, സുധീഷ്, വിനോദ് കെടാമംഗലം, ദേവരാജ്, അമീന്‍, ഏയ്ഞ്ചല്‍ മരിയ, വിജയ് ബാബു തുടങ്ങിയവരുടെ പ്രകടനങ്ങളും സിനിമയെ കൂടുതല്‍ ഗംഭീരമാക്കി. വിപിന്‍ ദാസിന്റെ രചനയും സവിന്‍ സയുടെ സംവിധാനവും വാഴയെ മറ്റൊരു തലത്തിലെത്തിച്ചു.
Blockbuster Day 4 advance sales for #Vaazha2.
₹5.04 crore in advance sales on the first Sunday from 1,897 tracked shows, with over 3 lakh tickets sold.
3rd best First Sunday Advance for any movie at KBO.#Vaazha #VipinDas #Hashir pic.twitter.com/44bylp0Bho
— What The Fuss (@WhatTheFuss_) April 4, 2026
Content Highlight: Vaazha 2 advance sales crossed five crores on first sunday
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ
