| Thursday, 25th December 2025, 4:58 pm

ആർ. ശ്രീലേഖയെ മേയറുമാക്കിയില്ല ഡെപ്യൂട്ടി മേയറുമാക്കിയില്ല; വി.വി രാജേഷ് മേയർ സ്ഥാനാർത്ഥി

ശ്രീലക്ഷ്മി എ.വി.

തിരുവനന്തരപുരം: തിരുവനന്തരപുരം കോർപറേഷൻ മേയർ സ്ഥാനാർത്ഥിയായി വി.വി രാജേഷ്. ആശാനാഥാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി. ബി.ജെ.പിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ബി.ജെ.പിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ചായിരുന്നു പ്രഖ്യാപനം നടത്തിയത്. ഇന്ന് ഒരു മണിവരെ ആർ .ശ്രീലേഖയെ മേയർ സ്ഥാനാർത്ഥിയാക്കുമെന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനം.

എന്നാൽ ആ തീരുമാനത്തിന് വിപരീതമായാണ് കോർപറേഷൻ മേയർ സ്ഥാനാർത്ഥിയായി വി.വി രാജേഷിനെ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ആർ.ശ്രീലേഖയെ സ്ഥാനാർത്ഥിയാക്കുന്നതിൽ നേതൃത്വത്തിനും ആർ.എസ്.എസിനും എതിർപ്പുണ്ടായിരുന്നെന്നും ശ്രീലേഖയെ കാര്യങ്ങൾ പറഞ്ഞ് ധരിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

Content Highlight: V.V. Rajesh is the candidate for Thiruvananthapuram Corporation Mayor

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more