തിരുവനന്തരപുരം: തിരുവനന്തരപുരം കോർപറേഷൻ മേയർ സ്ഥാനാർത്ഥിയായി വി.വി രാജേഷ്. ആശാനാഥാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി. ബി.ജെ.പിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ബി.ജെ.പിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ചായിരുന്നു പ്രഖ്യാപനം നടത്തിയത്. ഇന്ന് ഒരു മണിവരെ ആർ .ശ്രീലേഖയെ മേയർ സ്ഥാനാർത്ഥിയാക്കുമെന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനം.
ആർ.ശ്രീലേഖയെ സ്ഥാനാർത്ഥിയാക്കുന്നതിൽ നേതൃത്വത്തിനും ആർ.എസ്.എസിനും എതിർപ്പുണ്ടായിരുന്നെന്നും ശ്രീലേഖയെ കാര്യങ്ങൾ പറഞ്ഞ് ധരിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
Content Highlight: V.V. Rajesh is the candidate for Thiruvananthapuram Corporation Mayor