സംഭവം നടക്കുമ്പോള്‍ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ തലവനായിരുന്നു വി.കെ. സക്‌സേന.
2024 മെയ് മാസത്തില്‍ സക്സേന നല്‍കിയ മാനനഷ്ടക്കേസില്‍ മേധാ പട്കര്‍ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. ദല്‍ഹി സാകേത് കോടതി തന്നെയാണ് ഈ കേസിലും വിധി പറഞ്ഞത്.
2000 നവംബര്‍ 25ന് ‘ദേശസ്നേഹിയുടെ യഥാര്‍ത്ഥ മുഖം’ എന്ന തലക്കെട്ടില്‍ എഴുതിയ പത്രക്കുറിപ്പാണ് കേസിന് കാരണമായത്. സക്സേന ഭീരുവാണെന്നും രാജ്യസ്‌നേഹിയല്ലെന്നും ഈ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.
സക്സേന ഹവാല ഇടപാടില്‍ പങ്കാളിയാണെന്നും പട്കര്‍ ആരോപിച്ചിരുന്നു. ഗുജറാത്തിലെ ജനങ്ങളെയും വിഭവങ്ങളെയും വിദേശ താത്പര്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം പണയം വെക്കുന്നതായും ആരോപണമുണ്ടായിരുന്നു.
അതേസമയം 23 വര്‍ഷം പഴക്കമുണ്ടായിരുന്ന മാനനഷ്ടക്കേസില്‍ പട്കര്‍ അറസ്റ്റിലായിരുന്നു. നിയമപരമായ ഇളവ് ദുരുപയോഗം ചെയ്തെന്നും നിര്‍ദേശങ്ങള്‍ അവഗണിച്ചുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്.
Content Highlight: V.K. Saxena acquitted in Medha Patkar defamation case