സമാധാന കരാര്‍ നിലവില്‍ വരുന്നത് വരെ വെടിനിര്‍ത്തല്‍ നീട്ടുമെന്നും എന്നാല്‍ ഇറാന്‍ തുറമുഖങ്ങളിലുള്ള യു.എസ് നാവിക സേനാ ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു.
ഫീല്‍ഡ് മാര്‍ഷല്‍ അസീം മുനീറിന്റെയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും അഭ്യര്‍ത്ഥന മാനിച്ചാണ് തന്റെ പ്രഖ്യാപനമെന്നും ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ അറിയിച്ചു.
രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പാകിസ്ഥാനിലേക്ക് പോകില്ലെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. രണ്ടാം ഘട്ട ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്നും ഇത് വെറും സമയം പാഴാക്കലാണെന്ന് ഇറാന്‍ പറഞ്ഞതായി തന്‍സി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇറാന്‍ ഗവണ്‍മെന്റ് മുഴുവനായും തകര്‍ന്നിരിക്കുന്നു എന്ന വസ്തുതയുട അടിസ്ഥാനത്താനത്തിലാണ് വെടിനിര്‍ത്തലെന്നും എന്നാല്‍ യു.എസ് സൈന്യം മറ്റെല്ലാ കാര്യങ്ങളിലും സജ്ജമാണെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
എന്നാല്‍ ട്രംപിന്റെ പുതിയ പ്രഖ്യാപനം അപ്രതീക്ഷിതമായ ആക്രമണത്തിനുള്ള പുതിയ തന്ത്രമാണെന്നാണ് ഇറാന്റെ പ്രതികരണം.
‘വെടിനിര്‍ത്തല്‍ നീട്ടിയത് അപ്രതീക്ഷിത ആക്രമണത്തിന് സമയം കണ്ടെത്താനുള്ള ഒരു തന്ത്രമാണ്,’ ഇറാന്‍ പാര്‍ലമെന്ററി സ്പീക്കറുടെ ഉപദേഷ്ടാവ് മഹ്ദി മുഹമ്മദ് പറഞ്ഞു.
തുടര്‍ച്ചയായ ഉപരോധം തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് തുല്യമാണെന്നും സൈനിക പ്രതികരണം നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെടിനിര്‍ത്തല്‍ നീട്ടിയതിന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്രംപിന് നന്ദി അറിയിച്ചു.
‘നയതന്ത്ര ശ്രമങ്ങള്‍ ശരിയായ പാതയിലേക്ക് നീങ്ങുന്നതിനായി വെടിനിര്‍ത്തല്‍ നീട്ടണമെന്ന ഞങ്ങളുടെ അഭ്യര്‍ത്ഥന മാന്യമായി സ്വീകരിച്ചതിന് പ്രസിഡന്റ് ട്രംപിന് ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു,’ഷെരീഫ് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ എഴുതി.
ചര്‍ച്ചകളിലൂടെയുള്ള ഒത്തുതീര്‍പ്പിനായി പാകിസ്ഥാന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എന്‍ സെക്രട്ടറി ജറല്‍ ആന്റോണിയോ ഗുട്ടറസും വെടിനിര്‍ത്തല്‍ നടപടി സ്വാഗതം ചെയത് രംഗത്തെത്തിയിട്ടുണ്ട്.
ആക്രമണങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നകതിനും നയതന്ത്ര ചര്‍ച്ചകള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് അദ്ദേഹം പറഞ്ഞു.
Content Highlight: US to extend ceasefire and continue sanctions; Iran says strategy for undeclared attack
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.