ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.
ഇന്ത്യന്‍ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് മേല്‍ 50 % തീരുവ ഉയര്‍ത്തിയ യു.എസിന്റെ പ്രതികാര നടപടി ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്.
ഇന്ത്യയുടെ ടെക്‌സ്റ്റെയില്‍ നഗരമായ തിരുപ്പൂരില്‍ 1500 കോടിയുടെ നഷ്ടം സംഭവിച്ചതായും ഉത്പാദനത്തില്‍ 30 ശതമാനം വരെ കുറവ് വന്നെന്നും എം.കെ സ്റ്റാലിന്‍ പറഞ്ഞു.
‘ പുതിയ ഓര്‍ഡറുകള്‍ ആശങ്കാ ജനകമായ രീതിയില്‍ കുറഞ്ഞ് വരികയാണ്. തിരുപ്പൂര്‍, കരൂര്‍, കോയമ്പത്തൂര്‍ തുടങ്ങിയ ജില്ലകളില്‍ കയറ്റുമതിയില്‍ ദിനംപ്രതി 60 കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നുണ്ട്. ഇത് ചെറുകിട, ഇടത്തരം സംരംഭങ്ങളെ തകര്‍ച്ചയിലേക്കെത്തിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ തുണിത്തരങ്ങളുടെ കയറ്റുമതിയില്‍ ഏറിയ പങ്കും തമിഴ്‌നാടിന്റെതാണ്. ഏകദേശം 75 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതും തമിഴ്‌നാടാണ്. കൂടാതെ തുകല്‍, പാദരക്ഷ കയറ്റുമതിയില്‍ 40 ശതമാനം വിഹിതവും തമിഴ്‌നാടിന്റെതാണ്. ഇത് പത്ത് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.