ഇറാന്റെ പ്രത്യാക്രമണത്തിൽ അമേരിക്കയുടെ 18000 കോടിയോളം വിലവരുന്ന സൈനിക ഉപകരണങ്ങൾ തകർന്നതായി റിപ്പോർട്ടുകൾ
World
ഇറാന്റെ പ്രത്യാക്രമണത്തിൽ അമേരിക്കയുടെ 18000 കോടിയോളം വിലവരുന്ന സൈനിക ഉപകരണങ്ങൾ തകർന്നതായി റിപ്പോർട്ടുകൾ
മുഹമ്മദ് നബീല്‍
Wednesday, 4th March 2026, 3:34 pm

തുർക്കി: ഇറാന്റെ പ്രത്യാക്രമണത്തിൽ പശ്ചിമേഷ്യയിലെ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളിൽ ഇതുവരെ ഏകദേശം 18000 കോടി രൂപയുടെ സൈനിക ഉപകരണങ്ങൾക്ക് തകർന്നു.

തുർക്കി ന്യൂസ് ഏജൻസിയായ അനഡോലുവാണ് ഈ വിവരം പുറത്തുവിട്ടത്.

ഖത്തറിലെ അൽ ഉദൈദ് എയർ ബേസിലുണ്ടായിരുന്ന യു.എസ് എ.എൻ / എഫ്.പി.എസ് – 132 ഏർലി വാണിംഗ് റഡാർ സിസ്റ്റമാണ് ഇതിൽ ഏറ്റവും വിലമതിപ്പുള്ളത്. ഇതിന് 10000 കോടിയിലധികം വിലവരുമെന്ന് കണക്കാക്കപ്പെടുന്നു. ഖത്തറിൽ ഇറാൻ ശനിയാഴ്ച നടത്തിയ ആക്രമണത്തിലാണ് ഇത് തകർത്തത്.

ഞായറാഴ്ച, കുവൈറ്റ് വ്യോമപ്രതിരോധ സേനയുടെ വെടിവെപ്പിൽ 3 എഫ് -153 സ്ട്രൈക്ക് ഈഗിൾ വിമാനങ്ങൾ തകർന്നു. വിമാനത്തിലുണ്ടായിരുന്ന ആറ് ജീവനക്കാരും രക്ഷപ്പെട്ടെങ്കിലും വിമാനങ്ങൾ പൂർണ്ണമായും നശിച്ചു; ഇവ മാറ്റിസ്ഥാപിക്കാൻ ഏകദേശം 2600 കോടി ചെലവുവരും.

ബഹ്‌റൈനിലെ മനാമയിൽ സ്ഥിതിചെയ്യുന്ന അമേരിക്കയുടെ അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനവും ആക്രമിക്കപ്പെട്ടു. രണ്ട് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ടെർമിനുകളടക്കം നിരവധി വലിയ കെട്ടിടങ്ങളും തകർക്കപ്പെട്ടു. ഏകദേശം 184 കോടിയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

യു.എ.ഇ അൽ-റുവൈസ് ഇൻഡസ്ട്രിയൽ സിറ്റിയിൽ വിന്യസിച്ചിരുന്ന താഡ് ആന്റി-ബാലിസ്റ്റിക് മിസൈൽ സിസ്റ്റത്തിന്റെ ഭാഗമായ എ.എൻ /ടി.പി.വൈ 2 റഡാർ തകർത്തതായും ഇറാൻ പറഞ്ഞു. ഓപ്പൺ സോഴ്സ് ഇന്റലിജൻസ് റിപ്പോർട്ടുകൾ വഴിയുള്ള ഉപഗ്രഹ ചിത്രങ്ങൾ ഈ റഡാറിന് ആഘാതമേറ്റതായി സൂചിപ്പിക്കുന്നു. തകർക്കപ്പെട്ട റഡാറിന് ഏകദേശം 4,100 കോടിയിലധികം രൂപ വിലമതിക്കുന്നതാണ്.

പശ്ചിമേഷ്യയിലെ ഏഴ് അമേരിക്കൻ സൈനിക താവളങ്ങൾ ഇറാൻ ലക്ഷ്യം വച്ചതായാണ് റിപ്പോർട്ടുകൾ.

സൗദി അറേബ്യ തലസ്ഥാനമായ റിയാദിലെ യു.എസ് എംബസ്സിക്കുനേരെ ഡ്രോൺ ആക്രമണമുണ്ടായതായും, എംബസി കോമ്പൗണ്ടിനുള്ളിലെ സി.ഐ.എ സ്റ്റേഷനും ആക്രമിക്കപെട്ടതായും വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

കുവൈത്തിലെ യു.എസ് എംബസിയും അക്രമിക്കപ്പെട്ടായി റിപ്പോർട്ടുകളുണ്ട്.

Content Highlight: US lost nearly $2B worth of military equipment in first 4 days of strikes against Iran

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം