വാഷിങ്ടണ്‍: കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ മയക്കുമരുന്ന് കടത്താരോപിച്ച് മറ്റൊരു ബോട്ട് കൂടി യു.എസ് ആക്രമിച്ചു. രണ്ട് പേര്‍ കൊല്ലപ്പെട്ടാതായും യു.എസ് സൈന്യം അറിയിച്ചു.
നിയുക്ത തീവ്രവാദ സംഘടനകളാണ് കപ്പല്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്നും അറിയപ്പെടുന്ന മയക്കുമരുന്ന് കടത്ത് വഴികളിലൂടെയാണ് കപ്പല്‍ സഞ്ചരിക്കുന്നതെന്നും യു.എസ് സതേണ്‍ കമാന്‍ഡ് പറഞ്ഞു.
വ്യാഴാഴ്ച്ചയായിരുന്നു അക്രമണം നടന്നത്.
അക്രമണത്തില്‍ യു.എസ് സൈനികര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സൗത്ത് കോം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞു.
കരീബിയന്‍, കിഴക്കന്‍ പസഫിക് എന്നിവിടങ്ങളിലൂടെ മയക്കുമരുന്ന് കടത്ത് നടത്തുന്നതായി സംശയിച്ച് സെപ്റ്റംബര്‍ മുതല്‍ യു.എസ് സൈന്യം കപ്പലുകളെ ലക്ഷ്യം വെക്കുന്നുണ്ട്.
ആ കാലയളവിലേകദേശം 38 മാരകമായ ആക്രമണങ്ങള്‍ നടത്തുകയും 128 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
ലാറ്റിനമേരിക്കയില്‍ നിന്ന് യു.എസിലേക്കുള്ള മയക്കുമരുന്ന് ഒഴുക്ക് തടയുന്നതിനുള്ള സായൂധ സംഘട്ടനത്തിന്റെ ഭാഗമാണെന്ന് പറഞ്ഞായിരുന്നു ട്രംപ് ഭരണകൂടം അക്രമങ്ങളെ ന്യായീകരിച്ചത്.
വ്യാഴാഴ്ച്ചത്തെ അക്രമണം ഈ കൊല്ലത്തെ രണ്ടാമത്തെ ആക്രമണമാണ്. വെനസ്വേലന്‍ പ്രസിഡന്റെ് നിക്കോളസ് മഡൂറോയെ യു.എസ് ബന്ധിയാക്കിയതിന് ശേഷം അക്രമണങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒക്ടോബര്‍ 14 ന് നടന്ന ബോട്ടാക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് യുവാക്കളുടെ കുടുംബാംഗങ്ങള്‍ നിയമ വിരുദ്ധമായ കൊലപാതകങ്ങള്‍ എന്നാരോപിച്ച് യു.എസ് ഗവണ്‍മെന്റിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
Content Highlight: US boat attack in eastern Pacific again; two killed
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.