വാഷിങ്ടണ്‍: ഇറാനിലെ അമേരിക്കന്‍ സൈനിക നടപടികള്‍ യുദ്ധ കുറ്റങ്ങളായേക്കാമെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര നിയമ വിദഗ്ധര്‍.
യു.എസിലെ ഡസന്‍ കണക്കിന് നിയമവിദഗ്ധരാണ് ഇതുമായി ബന്ധപ്പെട്ട തുറന്ന കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
യു.എസിന്റെ നിബന്ധനകള്‍ക്ക് ഇറാന്‍ വഴങ്ങിയില്ലെങ്കില്‍ ഇറാനിലെ വൈദ്യൂതി നിലയങ്ങളും കുടിവെള്ള വിതരണ കേന്ദ്രങ്ങളും ആക്രമിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ നീക്കം.
യു.എസ് സേനയുടെ പെരുമാറ്റവും മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകളും യുദ്ധക്കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനങ്ങളെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു,’ നിയവിദഗ്ധര്‍ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
യു.എസ് ഇറാനെതിരെ ‘ഒരു രസത്തിന് ആക്രമണം നടത്തിയേക്കാം എന്ന ട്രംപിന്റെ നേരത്തെയുളള പരാമര്‍ശത്തേയും കത്തില്‍ വിമര്‍ശിക്കുന്നുണ്ട്.
യുദ്ധനിയമങ്ങളെ പരിഹസിച്ച് കൊണ്ടുളള പെന്റഗണ്‍ മേധാവി പീറ്റ് ഹെഗ്‌സത്തിന്റെ പ്രസ്താവനയേ കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ട്.
ഇറാനെ തിരികെ കൊണ്ട് പോവും എന്ന ട്രംപിന്റെ പ്രസ്താവന മനുഷ്യത്വ രഹിതമാണെന്ന് ചൂണ്ടിക്കാണിച്ച് പ്രമുഖ യു.എസ് മുസ്‌ലിം അഭിഭാഷക സംഘടനയും രംഗത്തെത്തിയിട്ടുണ്ട്.
ഫെബ്രുവരി 28 നായിരുന്നു ഇറാനെതിരായ ഇസ്രഈല്‍- അമേരിക്ക സംയുക്ത ആക്രമണം ആരംഭിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഇ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
പിന്നാലെയാണ് അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളിലേക്കും ഇസ്രഈലിന്റൈ കേന്ദ്രങ്ങളിലേക്കും ഇറാന്‍ പ്രത്യാക്രമണം നടത്തിയത്.
Content Highlight: US attacks on Iran amount to war crime; Legal experts issue open letter
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.