40 വര്‍ഷത്തിലധികമായി ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ഉര്‍വശി. അന്യഭാഷകളിലും ശ്രദ്ധേയയായ ഉര്‍വശി മലയാളത്തില്‍ നിന്ന് ആറ് സംസ്ഥാന അവാര്‍ഡുകളും ദേശീയതലത്തില്‍ രണ്ട് അവാര്‍ഡുകളും തന്റെ പേരിലാക്കിയിട്ടുണ്ട്. തന്റെ കരിയറില്‍ ഐ.വി.ശശി, ഭരതന്‍, സത്യന്‍ അന്തിക്കാട് തുടങ്ങി മികച്ച സംവിധായകരുടെ സിനിമയില്‍ ഭാഗമാകാന്‍ ഉര്‍വശിക്ക് കഴിഞ്ഞിട്ടുണ്ട്.
‘യോദ്ധ സിനിമ നേപ്പാളില്‍ വെച്ചാണ് എടുക്കുന്നത് എന്ന് പറഞ്ഞപ്പോള്‍, നേപ്പാളിലൊന്നും അയക്കാന്‍ പറ്റില്ല, അത് ബുദ്ധിമുട്ടാണ് എന്നാണ് അമ്മ പറഞ്ഞത്. മൂന്ന് നാല് ഷൂട്ടിങ് വേറെയും നടക്കുന്നുണ്ട്, നേപ്പാളിലേക്കൊക്കെ പോയിട്ട് വരുമ്പോള്‍ സമയം വൈകും. ഇടക്ക് പോയി അങ്ങനെ വര്‍ക്ക് ചെയ്യാന്‍ പറ്റില്ല, അറിയാത്ത നാട്ടിലൊന്നും അവളെ വിടാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞു.
അങ്ങനെ പറഞ്ഞപ്പോഴേക്കും അവര്‍ക്ക് വല്ലാതെ വിഷമം ആയി. ലോക്കേഷനിലോട്ട് പോകുമ്പോള്‍ എന്തെങ്കിലും എക്‌സ്‌ക്യൂസ് പറഞ്ഞിട്ട് ഇങ്ങോട്ട് പോരണമേ എന്ന് അമ്മ പറഞ്ഞിരുന്നു. അങ്ങനെ പറയാന്‍ പോയപ്പോള്‍ അവര്‍ പറഞ്ഞു, ഈ സിനിമയില്‍ ഒരു അതിഥി വേഷത്തിലാണ് ഉര്‍വശി എത്തുന്നത്, പക്ഷേ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് എന്ന്,’ ഉര്‍വശി പറയുന്നു.
അങ്ങനെ ‘പടകാളി’ എന്ന ഗാനത്തിന്റെ ഷോട്ടുകളെടുത്തതെന്നും പിന്നീട് ജഗതിയുമായിട്ടുള്ള സീനുകള്‍ ഷൂട്ട് ചെയ്തു, താന്‍ തിരിച്ച് വീട്ടിലേക്ക് തന്നെ പോയെന്നും നടി പറഞ്ഞു. അവരോടുള്ള സ്‌നേഹം കൊണ്ടാണ് സിനിമ അവിടെ പോയി ചെയ്തതെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.
നേപ്പാളിലെ ഒരു ബുദ്ധമത വിഹാരത്തിലെ റിംപോച്ചെയെ മന്ത്രവാദികളില്‍ നിന്ന് രക്ഷിക്കാന്‍ വിധിക്കപ്പെട്ട രക്ഷകനായ തയ്പമ്പില്‍ അശോകന്റെ കഥ പറഞ്ഞ സിനിമയില്‍ ജഗദീഷ് ക്രുമാര്‍, മധുബാല തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.
Content Highlight: Urvashi Yoddha talks about the movie