| Friday, 25th April 2025, 2:08 pm

ഗസ്റ്റ് റോളിൽ ഞാൻ അഭിനയിച്ച ക്യാരക്ടർ അത്രയും നന്നാവുമെന്ന് എനിക്കറിയില്ലായിരുന്നു: ഉർവശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ വലിയ റിപ്പീറ്റ് വാല്യൂവുള്ള ചിത്രങ്ങളിൽ ഒന്നാണ് സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധ. മോഹൻലാൽ, ജഗതി ശ്രീകുമാർ, മധുബാല തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം നേപ്പാളിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമയായിരുന്നു. ചിത്രത്തിൽ ഉർവശിയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ഇപ്പോൾ യോദ്ധ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഉർവശി. അന്ന് നേപ്പാൾ വരെ പോയി വർക്ക്‌ ചെയ്യാൻ കഴിയാത്തത് കൊണ്ട് ചിത്രത്തോട് ആദ്യം നോ പറഞ്ഞിരുന്നുവെന്നും ഒരു അതിഥി വേഷമുണ്ടെന്ന് പറഞ്ഞപ്പോഴാണ് ചിത്രത്തിലെ വേഷം അവതരിപ്പിക്കുന്നതെന്നും ഉർവശി പറയുന്നു. എന്നാൽ ആ കഥാപാത്രം ഇത്രയും നന്നാവുമെന്ന് താൻ കരുതിയില്ലെന്നും ആളുകൾ പറയുന്ന പോലെ ആ കഥാപാത്രം വലിയ സംഭവമാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ഉർവശി പറഞ്ഞു.

യോദ്ധയുടെ സംവിധായകൻ സംഗീത് ശിവന്റെ ആദ്യത്തെ സിനിമ വ്യൂഹത്തിൽ ഞാൻ അഭിനയിച്ചിരുന്നു. ഞാനും രഘുവരനുമായിരുന്നു അതിലെ അഭിനേതാക്കൾ. അവരുടെ സെക്കന്റ്‌ ഫിലിം ആയിരിന്നു യോദ്ധാ. എന്നാൽ ആ സമയത്ത് ഞാൻ നല്ല തിരക്കിലായതുകൊണ്ട് നേപ്പാൾ വരെ പോയി വർക്ക്‌ ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു. അതുകൊണ്ട് ഞാൻ അതിൽ നിന്ന് പിന്മാറി.

സത്യത്തിൽ ആ ക്യാരക്ടർ അത്രയും നന്നാവുമെന്ന് എനിക്കറിയില്ലായിരുന്നു. ഇപ്പോഴും ആളുകൾ സംസാരിക്കുമ്പോൾ ഞാൻ ഓർക്കും അത് വലിയ സംഭവമായിട്ട് പറയാറുണ്ട്.

പക്ഷെ അതൊരു പരിഭവമായി അവർ കൊണ്ടുനടന്നത് കൊണ്ട് ഞാൻ എറണാകുളത്ത് പോകുന്ന വഴിക്ക് ഷൊർണൂർ ഇറങ്ങി. ഞാൻ എന്നിട്ട് സത്യാവസ്ഥ പറഞ്ഞു. എനിക്ക് തിരക്കായതുകൊണ്ടാണെന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞു, എന്നാൽ ഇതിലൊരു ഗസ്റ്റ്‌ റോളുണ്ട് അത് അഭിനയിച്ചിട്ട് പോയ്ക്കോള്ളാൻ പറഞ്ഞു. അന്ന് അവിടെ നിന്ന് രാത്രി വരെ വർക്ക്‌ ചെയ്തു.

പിറ്റേന്ന് വെളുപ്പിന് എറണാകുളത്തേക്ക് പോയി. സത്യത്തിൽ ആ ക്യാരക്ടർ അത്രയും നന്നാവുമെന്ന് എനിക്കറിയില്ലായിരുന്നു. ഇപ്പോഴും ആളുകൾ സംസാരിക്കുമ്പോൾ ഞാൻ ഓർക്കും അത് വലിയ സംഭവമായിട്ട് പറയാറുണ്ട്. പക്ഷെ എനിക്കങ്ങനെ ഒന്നും തോന്നിയിട്ടേയില്ല,’ ഉർവശി പറയുന്നു.

Content Highlight: Urvashi Talks About Yodha Movie

Latest Stories

We use cookies to give you the best possible experience. Learn more