മലയാള സിനിമാപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് നടി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ശ്രീനിവാസനും മോഹന്‍ലാലും തന്നെ പായയില്‍ ചുമന്ന് കൊണ്ടുപോകുന്ന സീനിനെ കുറിച്ചാണ് നടി പറയുന്നത്. ഒരേസമയം ആസ്വദിക്കുകയും പായയ്ക്കുള്ളില്‍ കിടന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്താണ് അന്ന് ആ രംഗം അഭിനയിച്ചതെന്നാണ് ഉര്‍വശി പറയുന്നത്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.
‘മിഥുനം എന്ന സിനിമ എല്ലാവര്‍ക്കും ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ്. അതില്‍ എല്ലാരും ഓര്‍ക്കുന്ന സീനാണ് ശ്രീനിയേട്ടനും ലാലേട്ടനും എന്നെ പായയില്‍ ചുമന്ന് കൊണ്ടുപോകുന്ന രംഗം. എല്ലാവരെയും ചിരിപ്പിച്ച ഒന്നായിരുന്നല്ലോ അത്.
ശരിക്കും ആ പായയ്ക്കുള്ളില്‍ കിടന്ന് ‘അയ്യോ’ എന്നൊക്കെ പറയുന്നത് ഉള്ളില്‍ത്തട്ടി വന്ന ചില വാക്കുകളാണ്. ഒരേസമയം ആസ്വദിക്കുകയും പായയ്ക്കുള്ളില്‍ കിടന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്താണ് അന്ന് ആ രംഗം അഭിനയിച്ചത്. വളരെ രസകരമായ ഒരു സീനാണത്,’ ഉര്‍വശി പറയുന്നു.
മിഥുനം:
ശ്രീനിവാസന്‍ തിരക്കഥ എഴുതി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് മിഥുനം. 1993ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സുലോചന എന്ന സുലുവായി ഉര്‍വശിയും സേതുമാധവനായി മോഹന്‍ലാലുമാണ് പ്രധാനവേഷത്തില്‍ എത്തിയത്.
ഒപ്പം ശ്രീനിവാസന്‍, ജനാര്‍ദ്ദന്‍, ഇന്നസെന്റ്, ജഗതി, തിക്കുറുശ്ശി, ശങ്കരാടി തുടങ്ങി മികച്ച താരനിരയായിരുന്നു ഒന്നിച്ചത്. അതിനുപുറമെ മിഥുനം 1996ല്‍ തെലുങ്കില്‍ സങ്കല്‍പം എന്ന പേരില്‍ പുനര്‍നിര്‍മിക്കപ്പെടുകയും ചെയ്തു.
Content Highlight: Urvashi Talks About Mithunam Movie Scene With Mohanlal And Sreenivasan