| Saturday, 17th May 2025, 1:34 pm

എല്ലാവരെയും ചിരിപ്പിച്ച മോഹന്‍ലാല്‍ ചിത്രത്തിലെ രംഗം; എന്നാല്‍ ഞാന്‍ 'അയ്യോ' എന്ന് വിളിച്ചാണ് അഭിനയിച്ചത്: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ അനുഗ്രഹീതയായ അഭിനേത്രിയാണ് ഉര്‍വ്വശി. തെന്നിന്ത്യയില്‍ തന്നെ ഉര്‍വ്വശിക്ക് പകരക്കാരുണ്ടാകില്ല എന്ന് വേണം പറയാന്‍. ആറ് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇവര്‍ നേടിയിട്ടുണ്ട്.

1984ല്‍ മമ്മൂട്ടി നായകനായി അഭിനയിച്ച എതിര്‍പ്പുകള്‍ ആണ് ഉര്‍വ്വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. 1985-1995 കാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉര്‍വ്വശി.

മിഥുനം സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. മിഥുനം എന്ന ചിത്രത്തില്‍ ശ്രീനിവാസനും മോഹന്‍ലാലും തന്നെ ചുമന്നുകൊണ്ടുപോകുന്ന രംഗം എല്ലാവരെയും ചിരിപ്പിച്ച ഒന്നാണെന്നും ശരിക്കും ആ പായയ്ക്കുള്ളില്‍ കിടന്ന് ‘അയ്യോ’ എന്നൊക്കെ പറയുന്നത് ഉള്ളില്‍ത്തട്ടി വന്ന ചില വാക്കുകളാണെന്നും ഉര്‍വശി പറയുന്നു.

ഒരേസമയം ആസ്വദിക്കുകയും പായയ്ക്കുള്ളില്‍ കിടന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്താണ് അന്ന് ആ രംഗത്തില്‍ അഭിനയിച്ചതെന്നും വളരെ രസകരമായ ഒരു സീന്‍ ആയിരുന്നു അതെന്നും ഉര്‍വശി പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘മിഥുനം എന്ന സിനിമയില്‍ ശ്രീനിയേട്ടനും ലാലേട്ടനും പായയില്‍ ചുമന്നുകൊണ്ടുപോകുന്ന രംഗം എല്ലാവരെയും ചിരിപ്പിച്ച ഒന്നാണ്. ശരിക്കും ആ പായയ്ക്കുള്ളില്‍ കിടന്ന് ‘അയ്യോ’ എന്നൊക്കെ പറയുന്നത് ഉള്ളില്‍ത്തട്ടി വന്ന ചില വാക്കുകളാണ്.

ഒരേസമയം ആസ്വദിക്കുകയും പായയ്ക്കുള്ളില്‍ കിടന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്താണ് അന്ന് ആ രംഗം അഭിനയിച്ചത്. വളരെ രസകരമായ ഒരു സീനാണത്,’ ഉര്‍വശി പറയുന്നു.

മിഥുനം

ശ്രീനിവാസന്‍ തിരക്കഥ എഴുതി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് മിഥുനം. 1993ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സുലോചന എന്ന സുലുവായി ഉര്‍വശിയും സേതുമാധവനായി മോഹന്‍ലാലുമാണ് പ്രധാനവേഷത്തില്‍ എത്തിയത്.

ഒപ്പം ശ്രീനിവാസന്‍, ജനാര്‍ദ്ദനന്‍, ഇന്നസെന്റ്, ജഗതി, തിക്കുറുശ്ശി, ശങ്കരാടി തുടങ്ങി മികച്ച താരനിരയായിരുന്നു ഒന്നിച്ചത്. അതിനുപുറമെ മിഥുനം 1996ല്‍ തെലുങ്കില്‍ സങ്കല്‍പം എന്ന പേരില്‍ പുനര്‍നിര്‍മിക്കപ്പെടുകയും ചെയ്തു.

Content Highlight: Urvashi Talks About Mithunam Movie

We use cookies to give you the best possible experience. Learn more