മലയാള സിനിമാപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അഞ്ച് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഉര്‍വശി 2024 ല്‍ പുറത്തിറങ്ങിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ആറാം തവണയും സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി.
മലയാളത്തിലെ മികച്ച നടിയും തന്റെ സഹോദരിയുമായ കല്‍പനയെക്കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. കല്‍പന തുടക്കകാലത്ത് സീരിയസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഉര്‍വശി പറയുന്നു. ശിവന്‍ സംവിധാനം ചെയ്ത യാഗം എന്ന സിനിമയില്‍ കല്‍പനയും അമ്മയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നും കല്‍പന ബാലതാരമായി അഭിനയിച്ച് കേറി ഏറ്റവും ജനപ്രിയമായ ചിത്രമാണ് യാഗമെന്നും അവര്‍ പറയുന്നു.
അതൊരു മെയിന്‍ സ്ട്രീം സിനിമ ആയിരുന്നില്ലെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. പോക്കുവെയില്‍ എന്ന ചിത്രത്തിലും കല്‍പന അഭിനയിച്ചിരുന്നുവെന്നും അതും സീരിയസായ വേഷമായിരുന്നുവെന്നും ഉര്‍വശി പറഞ്ഞു. ഓര്‍മയില്‍ എന്നും പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘കല്‍പനയുടെ ആദ്യത്തെ സിനിമകളില്‍ സീരിയസ് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. സന്തോഷ് ശിവന്റെ അച്ഛന്‍ ശിവന്‍ ഡയറക്ട് ചെയ്ത യാഗം എന്ന സിനിമയാണ് അവള്‍ ബാലതാരമായി അഭിനയിച്ചതില്‍ ഏറ്റവും പോപ്പുലര്‍. അതൊരു മെയിന്‍ സ്ട്രീം സിനിമ അല്ല. എന്റെ അമ്മയും മിനി ചേച്ചിയുമാണ് ലീഡ് റോളില്‍ അഭിനയിച്ചിട്ടുള്ളത്. അമ്മയും മകളും കൂടെ അച്ഛന്റെ വരവ് കാത്തിരിക്കുന്ന ഒരു സിനിമയാണ് അത്.
വീട്ടിലേക്ക് അതിഥിയായിട്ട് അപ്രതീക്ഷിതമായി ഒരു ചെറുപ്പക്കാരന്‍ വന്നെത്തുന്നു. അപ്പോള്‍ വീടിന്റെ ഭാഗത്ത് ഒരു മുറി വാടകക്ക് കൊടുക്കുന്നു ഇങ്ങനൊരു കഥയാണ്. ഈ പയ്യന്‍ തന്നെ അച്ഛന്റെ മരണകാരണമാകുന്നു അങ്ങനെ അവന്‍ ആ വിപ്ലവത്തില്‍ നിന്ന് പിന്‍മാറുന്നു എന്നുള്ളടത്താണ് കഥ അവസാനിക്കുന്നത്. ഇതില്‍ അഭിനയിച്ചു. ഭയങ്കര സീരിയസായ ഒരു പടമാണ്. പോക്കുവെയില്‍ എന്നൊരു പടത്തില്‍ അഭിനയിച്ചു അതും സീരിയസായ ഒരു നായികാ വേഷമാണ്,’ ഉര്‍വശി പറയുന്നു.
Content Highlight: Urvashi talks about kalpana and yagam movie