മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. സിനിമാപ്രേമികള്‍ക്കിടയിലും അഭിനേതാക്കള്‍ക്കിടയിലും ഉര്‍വശിയെ ആരാധിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ താന്‍ ഏറ്റവും അധികം ആരാധിക്കുന്ന നടിമാര്‍ ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഉര്‍വശി.
ഒരാളെ മാത്രം പേരെടുത്ത് പറയാന്‍ കഴിയില്ലെന്നാണ് നടി പറയുന്നത്. സിനിമാനടിമാരെ മൊത്തത്തില്‍ വളരെ മോശമായി സമൂഹം കണ്ടിരുന്ന സമയത്ത് പൊരുതി നിന്ന് അഭിനയിച്ച നിരവധി നടിമാരുണ്ടെന്നും അവരെല്ലാവരോടും തനിക്ക് മനസില്‍ വലിയ ആദരവാണെന്നും ഉര്‍വശി പറഞ്ഞു.
ഇന്ന് കാരവന്‍ ഉള്‍പ്പെടെ വലിയ സൗകര്യങ്ങളില്‍ നിന്നുകൊണ്ടാണ് ആളുകള്‍ അഭിനയിക്കുന്നതെന്നും പണ്ട് ഇതൊന്നും ഇല്ലാതിരുന്ന കാലത്ത് മികച്ച കഥാപാത്രങ്ങളെ ചെയ്ത നടിമാരെ എപ്പോഴും ആരാധനയോടെ മാത്രമേ കാണാന്‍ കഴിയുള്ളൂവെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ഞാന്‍ ഏറ്റവും അധികം ആരാധിക്കുന്ന നടി ആരാണെന്ന് ചോദിച്ചാല്‍ ഒരാളെ മാത്രം പേരെടുത്ത് പറയാന്‍ കഴിയില്ല. സിനിമാനടിമാരെ മൊത്തത്തില്‍ വളരെ മോശമായി സമൂഹം കണ്ടിരുന്ന ഒരു സമയത്ത് പൊരുതി നിന്ന് അഭിനയിച്ച നിരവധി നടിമാരുണ്ട്. അവരെല്ലാവരോടും എനിക്ക് മനസില്‍ വലിയ ആദരവാണ്.
നമ്മളൊക്കെ ഇന്ന് കാരവന്‍ ഉള്‍പ്പെടെ എത്രയോ വലിയ സൗകര്യങ്ങളില്‍ നിന്നുകൊണ്ടാണ് അഭിനയിക്കുന്നത്. പണ്ട് ഇതൊന്നും ഇല്ലാതിരുന്ന കാലത്ത് മികച്ച കഥാപാത്രങ്ങളെ ചെയ്ത നടിമാരെ എപ്പോഴും ആരാധനയോടെ മാത്രമേ കാണാന്‍ കഴിയുള്ളൂ,’ ഉര്‍വശി പറഞ്ഞു.
തന്റെ ഇഷ്ട നായകന്‍ ആരാണെന്ന ചോദ്യത്തിനും നടി അഭിമുഖത്തില്‍ മറുപടി നല്‍കി. ഇഷ്ട നായകനെ കുറിച്ച് ചോദിച്ചാല്‍ പറയാന്‍ ഒരുപാട് പേരുണ്ടെന്നും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേരാണ് ആദ്യമായി മനസിലേക്ക് വരുന്നതെന്നും ഉര്‍വശി പറയുന്നു.
എന്നാല്‍ എക്കാലത്തെയും തന്റെ ഇഷ്ടനടന്‍ ഭരത് ഗോപിയാണെന്നും ഒരു നായകനെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത് അദ്ദേഹത്തിന്റെ മുഖമാണെന്നും നടി അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Urvashi Talks About Her Fav Actresses