| Thursday, 8th May 2025, 7:51 am

സിനിമയെടുക്കേണ്ടത് ഇപ്രകാരമാണെന്ന് ഒരു റൂള്‍ബുക്കിലും പറയുന്നില്ല; സിനിമയെ സിനിമയായി ഉള്‍ക്കൊള്ളണം: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രത്യേക ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങിനില്‍ക്കേണ്ട ഒന്നാണ് സിനിമയെന്ന് എവിടെയും പറയുന്നില്ലെന്ന് ഉര്‍വശി പറയുന്നു. സിനിമയെടുക്കേണ്ടത് എങ്ങനെയാണെന്ന് ഒരു റൂള്‍ബുക്കിലും പറയുന്നില്ലെന്നും സിനിമയെ ഗൗരവമായി വിമര്‍ശിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഉര്‍വശി പറഞ്ഞു. എന്നാല്‍ ഇത് സിനിമയാണെന്നും സിനിമയെ ഉള്‍ക്കൊള്ളേണ്ടത് ഇപ്രകാരമാണെന്നും ബോധ്യം വേണമെന്നും ഉര്‍വശി പറയുന്നു.

ഓരോന്ന് സങ്കല്‍പിച്ച് പ്രേക്ഷകരെ വഴിതിരിച്ചുവിടുന്ന വ്യാഖ്യാനങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ അതൊന്നും സങ്കല്‍പ്പിച്ചിട്ടാകില്ല അണിയറപ്രവര്‍ത്തകര്‍ സിനിമയെടുക്കുന്നതെന്നും നടി വ്യക്തമാക്കി. വിമര്‍ശനങ്ങള്‍ നല്ലതാണെന്നും എന്നാല്‍ അത് എപ്രകാരം വേണമെന്ന് ഓരോരുത്തരും ചിന്തിക്കണമെന്നും സിനിമയെ സിനിമയായി ഉള്‍ക്കൊള്ളണമെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

‘ഒരു പ്രത്യേക ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങിനില്‍ക്കേണ്ട ഒന്നാണ് സിനിമയെന്ന് എവിടെയും പറയുന്നില്ല. സിനിമയെടുക്കേണ്ടത് ഇപ്രകാരമാണെന്ന് ഒരു റൂള്‍ബുക്കിലും പറയുന്നില്ല. സിനിമയെ ഗൗരവമായി വിമര്‍ശിക്കുന്നതില്‍ സന്തോഷമുണ്ട്. പക്ഷേ, അപ്പോഴും ഇത് സിനിമയാണെന്നും സിനിമയെ ഉള്‍ക്കൊള്ളേണ്ടത് ഇപ്രകാരമാണെന്നും ബോധ്യം വേണം.

വിമര്‍ശനങ്ങള്‍ നല്ലതാണ് എന്നാല്‍ അത് എപ്രകാരം വേണമെന്ന് ഓരോരുത്തരും ചിന്തിക്കണം. സിനിമയെ സിനിമയായി ഉള്‍ക്കൊള്ളണം

വെറുതേ ഓരോന്ന് സങ്കല്‍പിച്ച് പ്രേക്ഷകരെ വഴിതിരിച്ചുവിടുന്ന വ്യാഖ്യാനങ്ങള്‍ നടക്കുന്നുണ്ട്. തിയേറ്ററില്‍ റിലീസ് ചെയ്യപ്പെടുന്ന ചിത്രത്തിന് പുറത്തുനിന്ന് ഇത്രയൊക്കെ അര്‍ഥങ്ങള്‍ കല്പിച്ച് നല്‍കുമ്പോള്‍, ശരിക്കും ഇങ്ങനെയൊന്നും കരുതിയിട്ടല്ല സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ സിനിമയെടുക്കുന്നത്.

അതൊക്കെ ആവശ്യമാണോയെന്ന് നാം ചിന്തിക്കണം. ഇത് ഒരുപാട് പേരുടെ ജീവിതമാണെന്ന് ചിന്തിച്ചാല്‍ തീരാവുന്നതേയുള്ളൂ. വിമര്‍ശനങ്ങള്‍ നല്ലതാണ് എന്നാല്‍ അത് എപ്രകാരം വേണമെന്ന് ഓരോരുത്തരും ചിന്തിക്കണം. സിനിമയെ സിനിമയായി ഉള്‍ക്കൊള്ളണം.

വളരെ ഗൗരവമായി പുതിയ തലമുറയിലെ കലാകാരന്മാര്‍ സിനിമയെ കാണുന്നുണ്ട്. ഒരു സിനിമയ്ക്ക് വേണ്ടി, കഥാപാത്രത്തിനുവേണ്ടി നന്നായി അധ്വാനിക്കുന്ന കുട്ടികളുണ്ട്. പലതും റഫര്‍ ചെയ്ത് സ്വയം അഭിനയിച്ചുനോക്കി ന്യൂനതകള്‍ പരിഹരിച്ച് അഭിനയത്തെ തേച്ചുമിനുക്കിയാണ് അവര്‍ എത്തുന്നത്. വളരെ സന്തോഷം തോന്നുന്ന കാര്യമാണത്,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi Talks About  Film Criticism

We use cookies to give you the best possible experience. Learn more