| Thursday, 5th June 2025, 2:45 pm

അവളെ ഫോട്ടോക്ക് പോലും നിർത്തുന്നത് എനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല: ഉർവശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തി അഭിനയത്തിലൂടെ നമ്മെ അത്ഭുതപ്പെടുത്തിയ നടിയാണ് ഉര്‍വശി. തെന്നിന്ത്യന്‍ സിനിമയില്‍ ഉര്‍വശിക്ക് പകരക്കാരില്ല എന്നുവേണമെങ്കില്‍ പറയാം.

ആറ് തവണയാണ് ഉര്‍വശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. മലയാളത്തിലെ പ്രശസ്തരായ എല്ലാ കലാകാരന്‍മാര്‍ക്കൊപ്പവും അഭിനയിക്കാന്‍ ഉര്‍വശിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ മകളെപ്പറ്റി സംസാരിക്കുകയാണ് നടി.

തനിക്ക് മകളെ കുട്ടിക്കാലം മുതൽ ഫോട്ടോക്ക് പോലും നിർത്തുന്നത് ഇഷ്ടമായിരുന്നില്ലെന്നും അവൾ പഠിക്കട്ടേ എന്നാണ് തനിക്ക് അപ്പോൾ തോന്നിയതെന്നും ഉർവശി പറയുന്നു.

തനിക്ക് പഠിക്കണമെന്ന വലിയ ആഗ്രഹമുണ്ടായിരുന്നെന്നും അവർ പറഞ്ഞു. മകൾ പഠിക്കാൻ മിടുക്കി ആയിരുന്നെന്നും പഠിത്തം കഴിഞ്ഞപ്പോൾ ജോലി നേടണമെന്നാണ് താൻ പറഞ്ഞതെന്നും ഉർവശി പറയുന്നു.

പൈസയുടെ വില അറിയണമെന്നും ഒരു സെലിബ്രിറ്റി കുട്ടിയായിട്ട് മാത്രം വളർന്നാൽ ശരിയാവില്ലെന്നും നടി കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയാണ് നടി.

‘എനിക്ക് അവളെ കൊച്ചിലേ മുതലേ ഫോട്ടോക്ക് പോലും നിർത്തുന്നത് ഇഷ്ടമുണ്ടായിരുന്നില്ല. ഞാൻ മാത്രമേ ഉള്ളു വീട്ടിൽ അങ്ങനെ. അവൾ പഠിക്കണം. എനിക്ക് പഠിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. അപ്പോൾ അവൾ പഠിക്കട്ടേ എന്നായിരുന്നു എനിക്ക്. പഠിക്കാൻ വലിയ മിടുക്കിയും ആയിരുന്നു.

പഠിത്തം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു ജോലി മേടിക്കണമെന്ന്. പഠിത്തത്തിനുള്ള ജോലി മേടിക്കണം, സ്വന്തം ചിലവിൽ കാര്യങ്ങളൊക്കെ നടത്തണം. പൈസയുടെ വില അറിയണം. ഒരു സെലിബ്രിറ്റി കുട്ടിയായിട്ട് മാത്രം വളർന്നാൽ ശരിയാവില്ലല്ലോ,’ ഉർവശി പറയുന്നു.

Content Highlight: Urvashi Talking about Her Daughter and her career

We use cookies to give you the best possible experience. Learn more