| Thursday, 17th April 2025, 9:43 am

അവാര്‍ഡ് മുന്നില്‍ കണ്ട് ഞാന്‍ അഭിനയിക്കാറില്ല: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ താരം ഇതിനോടകം 600ലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആറ് തവണ സ്വന്തമാക്കിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ 2024 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉള്ളൊഴുക്ക് ഉര്‍വശിക്കൊപ്പം പാര്‍വതി തിരുവോത്തും പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഏറെ നിരൂപക പ്രശംസ നേടിയ സിനിമയില്‍ ഉര്‍വശിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു. ഇപ്പോള്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് വിതരണ വേളയില്‍ സംസാരിക്കുകയാണ് ഉര്‍വശി.

താന്‍ ഒരിക്കലും അവാര്‍ഡ് മുന്നില്‍ കണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടില്ലെന്നും എല്ലാ ആര്‍ട്ടിസ്റ്റുകളും അങ്ങനെയാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ഉര്‍വശി പറയുന്നു. മഴവില്‍ക്കാവടിയില്‍ തനിക്ക് അവാര്‍ഡ് ലഭിക്കുമ്പോള്‍ തന്നോടൊപ്പം അഭിനയിച്ച മറ്റ് ആര്‍ട്ടിസ്റ്റും ആ അവാര്‍ഡില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും ഉര്‍വശി പറയുന്നു.

ഉള്ളൊഴുക്കിന്റെ സംവിധായകനായ ക്രിസ്‌റ്റോ ടോമിയാണ് സിനിമയുടെ ആത്മാവെന്നും അദ്ദേഹമാണ് അവാര്‍ഡിന് അര്‍ഹതയെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. താന്‍ അനിയത്തിയെ പോലെ കാണുന്ന വ്യക്തിയാണ് പാര്‍വതിയെന്നും അവര്‍ക്ക് നന്ദി പറയുന്നുവെന്നും ഉര്‍വശി പറയുന്നു.

‘ആറാം തവണയാണ് എന്ന് പറയുമ്പോളാണ് ഞാന്‍ ഇത് ഓര്‍ക്കുന്നത്. ഒരിക്കല്‍ പോലും ഒരു ഷോട്ടിലും സിനിമയിലും ഒരു അവാര്‍ഡ് മുന്നില്‍ കണ്ട് എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. എല്ലാം ആര്‍ട്ടിസ്റ്റുകളും അങ്ങനെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നത്. സംസ്ഥാന അവാര്‍ഡിന്റ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും കേന്ദ്ര കഥാപാത്രമല്ലാഞ്ഞിട്ട് പോലും മഴവില്‍ക്കാവടി എന്ന സിനിമയില്‍ എനിക്ക് അവാര്‍ഡ് ലഭിക്കുന്നത്. ആ സിനിമയില്‍ അഞ്ചോ, ആറോ സീനുകളില്‍ മാത്രമുള്ള ഒരു കഥാപാത്രവും ആ അവാര്‍ഡില്‍ ഉള്‍പ്പെട്ടിരുന്നു. ഒരു മൂന്നാംകിട കച്ചവട സിനിമയില്‍ ഈ കുട്ടി അഭിനയിക്കുന്നത് എന്ന് പറഞ്ഞ പല സംവിധായകരുണ്ട്.

ഇപ്പോള്‍ ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ സംവിധായകന്‍ ക്രിസ്‌റ്റോ ടോമിയോട് അങ്ങേയറ്റം നന്ദി ഉണ്ട് ഉള്ളൊഴുക്ക് എന്ന സിനിമയുടെ ആത്മാവും ആത്മവിശ്വാസവുമെല്ലാം ക്രിസ്‌റ്റോ ആണ്. ക്രിസ്‌റ്റോയിക്കാണ് ഈ ആവാര്ഡിനുള്ള ഏറ്രവും വലിയ അര്‍ഹത. ഒപ്പം എന്റെ അനിയത്തിയെ പോലെ ഞാന്‍ സ്‌നേഹിക്കുന്ന ഈ സിനിമയില്‍ എനിക്ക് ഏറ്റവും സ്‌പ്പോട്ട് ആയി പെര്‍ഫോം ചെയ്ത പാര്‍വതി തിരുവോത്തിനോടും ഞാന്‍ എന്റെ നന്ദിയും ആശംസയും അറിയിക്കുന്നു,’ഉര്‍വശി പറഞ്ഞു.

Content Highlight: Urvashi speaks during the state awards ceremony.

We use cookies to give you the best possible experience. Learn more