ഈ വര്‍ഷം സിനിമാപ്രേമികളെ ഞെട്ടിച്ച ചിത്രങ്ങളിലൊന്നാണ് ആശ. ഉര്‍വശിയെ കേന്ദ്ര കഥാപാത്രമാക്കി സഫര്‍ സനല്‍ സംവിധാനം ചെയ്ത ചിത്രം നിരൂപകര്‍ക്കിടയില്‍ മികച്ച അഭിപ്രായം സ്വന്തമാക്കി. ഉര്‍വശി എന്ന പെര്‍ഫോമറുടെ ഗംഭീര പ്രകടനമാണ് പലരും എടുത്തുപറയുന്നത്. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തു.
തിയേറ്ററില്‍ ലഭിച്ച അതേ പ്രതികരണം തന്നെയാണ് ഒ.ടി.ടിയിലും ആശക്ക് ലഭിക്കുന്നത്. സൈക്കോ ത്രില്ലര്‍ ഴോണറിലൊരുങ്ങിയ ചിത്രത്തിലെ പല സീനുകളും ഇതിനോടകം സിനിമാപേജുകളില്‍ ചര്‍ച്ചയായി. ഉര്‍വശിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള പോസ്റ്റുകളാണ് കൂടുതലും ചര്‍ച്ചയാകുന്നത്. അഭിനയത്തില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് ഉര്‍വശി ഒരിക്കല്‍കൂടി തെളിയിച്ചെന്ന് പലരും അഭിപ്രായപ്പെടുന്നു.

ചിത്രത്തിലെ ഒരു പ്രധാന രംഗം പല സിനിമാപേജുകളിലും ചര്‍ച്ചയായി. സിനിമയുടെ തുടക്കത്തില്‍ ഉര്‍വശി അവതരിപ്പിച്ച ആശയും മകള്‍ അനഘയും (ഐശ്വര്യ ലക്ഷ്മി) കൂടി സഫ്ടികം റീ റിലീസ് കാണാന്‍ തിയേറ്ററില്‍ പോകുന്നുണ്ട്. ഹൗസ്ഫുള് ഷോയ്ക്കിടെ ആശ എന്ന കഥാപാത്രം കൂര്‍ക്കം വലിച്ച് ഇരുന്ന് ഉറങ്ങുന്ന സീനാണ് ചര്‍ച്ചയായത്.
ഈയൊരു സീനില്‍ സംവിധായകന് ഉദ്ദേശിച്ചത് എന്താണെന്ന് പലരും ചോദിക്കുന്നുണ്ട്. സ്ഫടികം എന്ന ഹിറ്റ് സിനിമയെ അപമാനിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു സീന്‍ എഴുതിവെച്ചതെന്ന് മൂവീ സ്ട്രീറ്റ് ഗ്രൂപ്പില്‍ ക്രിസ്റ്റി ലോപ്പസ് എന്ന ഐ.ഡി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഈ പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമുണ്ട്.

അത്രയും നല്ല സിനിമ പോലും തിയേറ്ററില്‍ പോയി കാണുമ്പോള്‍ ഉറങ്ങുന്ന ആശ സാധാരണക്കാരിയല്ലെന്ന് സംവിധായകന് പറയുകയാണെന്നാണ് പ്രധാന കമന്റുകള്‍. ഈ സിനിമ നേരത്തെ കണ്ടതാണെന്ന് ആശ തന്റെ മകളോട് പറയുന്നുണ്ടെന്നും അതുകൊണ്ടായിരിക്കാം ഉറങ്ങിയതെന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നുണ്ട്.
‘ആശയാണ് ആ സിനിമയിലെ നായിക. സ്വന്തം സിനിമ കണ്ടതുകൊണ്ടായിരിക്കാം അവര്‍ ഉറങ്ങിയത്. കുറ്റം പറയാന്‍ പറ്റില്ല’, ‘ആടുതോമ മുന്തിരിക്കള്ള് കുടിപ്പിച്ചതുകൊണ്ട് ഫിറ്റായി. അതുകൊണ്ട് ഉറങ്ങിയതാ, വേറൊന്നും വിചാരിക്കരുത്’, ‘സിനിമ കാണുന്നതിലും വേറെ ഒരു കാര്യത്തിലും സന്തോഷിക്കുന്ന ആളല്ല ആശ എന്ന് ഈയൊരു സീനിലൂടെ സംവിധായകന് പറഞ്ഞുവെക്കുന്നു’ എന്നാണ് മറ്റ് കമന്റുകള്‍.
Content Highlight: Urvashi’s scene in Aasha movie discussing after OTT release
