| Monday, 12th May 2025, 12:18 pm

എന്നെ എന്നെക്കാള്‍ നന്നായി ആ സംവിധായകനറിയാം, അതുകൊണ്ട് ആ സീന്‍ രണ്ടും കല്‍പ്പിച്ചങ്ങ് ചെയ്തു: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് അവര്‍. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 2005 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അച്ചുവിന്റെ അമ്മ. ഉര്‍വശിയും മീരാജാസ്മിനും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം ഇന്നും സിനിമാ ആസ്വാദകര്‍ക്ക് മികച്ച അനുഭവം നല്‍കുന്ന ഒന്നാണ്. മലയാളികളെ ഇന്നും ചിരിപ്പിക്കുന്ന ഒരു സീനാണ് അച്ചുവിന്റെ അമ്മയിലെ കടുകുവറ സീന്‍. ഇപ്പോള്‍ അച്ചുവിന്റെ അമ്മയിലെ കുക്കിങ് സീനിനെ കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി.

തനിക്ക് ആ സീന്‍ കയ്യില്‍ നിന്ന് ഇടാന്‍ കഴിഞ്ഞത് സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് തന്നോടുള്ള വിശ്വാസം കൊണ്ടാണെന്ന് ഉര്‍വശി പറയുന്നു. നമ്മള്‍ക്ക് ഇതൊന്ന് എടുത്തുനോക്കാമെന്നും ശരിയായില്ലെങ്കില്‍ മാറ്റി ചെയ്യാമെന്നും സംവിധായകന്‍ പറഞ്ഞുവെന്ന് ഉര്‍വശി പറഞ്ഞു. താന്‍ എന്ന ആര്‍ട്ടിസ്റ്റിനെ തനിക്ക് അറിയാവുന്നതിനേക്കാള്‍ അദ്ദേഹത്തിനറിയാമെന്നും അതാണ് ഒരു ഡയറക്ടര്‍ക്ക് നമ്മളില്‍ ഉള്ള വിശ്വാസമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒര്‍ജിനല്‍സ് എന്ന യുട്യൂബ് ചാനലില്‍ സാരിക്കുകയായിരുന്നു ഉര്‍വശി.

‘അത് സത്യേട്ടന്റെ ഒരു മനസിന്റെ വിശ്വാസം തന്നെയാണ്. നമ്മള്‍ക്ക് അത് എടുത്തു നോക്കാം ഉര്‍വശി അത് കുഴപ്പമില്ല. ഒരെണ്ണം എടുത്ത് നോക്ക്, ഒരു കറി വെക്കുന്നത് ആലോചിക്ക് എടുത്തുനോക്കാം. ശരിയായില്ലെങ്കില്‍ നമ്മള്‍ക്ക് പ്ലാന്‍ ചെയ്തിട്ട് എടുക്കാം’ സത്യേട്ടന്‍ അങ്ങനെയാണ് എന്നോട് പറഞ്ഞത്.

അതാണ് വിശ്വാസം, നമ്മളുടെ മുമ്പില്‍ നില്‍ക്കുന്ന ഡയറക്ടര്‍ക്ക് എന്നെ എനിക്കറിയാവുന്നതിനേക്കാള്‍ കൂടുതല്‍ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്ക് സത്യേട്ടനറിയാം. അത് എന്തെങ്കിലും ഒന്ന് ഒപ്പിച്ച് ചെയ്യും എന്നുള്ളൊരു വിശ്വാസമുണ്ട്. അതില് രണ്ടും കല്‍പ്പിച്ചങ്ങ് ചെയ്യുന്നതാണ്. മറിച്ച് എന്നെ വിശ്വാസമില്ലാത്ത ഡയറക്ടറാണെങ്കില്‍ എനിക്കത് ചെയ്യാന്‍ പറ്റുമോ എന്ന് അറിയില്ല,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi  about the cooking scene in Achuvinte Amma.

Latest Stories

We use cookies to give you the best possible experience. Learn more