മുംബൈ: കോണ്‍ഗ്രസ്, ബിജെപി സംഘർഷത്തെ തുടർന്ന് മുംബൈ നോർത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയും നടിയുമായി ഊർമ്മിള മൺഠോദ്കര് പോലീസ് സംരക്ഷണം തേടി. മുംബൈ തീരപ്രദേശത്തെ പ്രചാരണത്തിനായി ഊർമ്മിള എത്തിയപ്പോൾ ബി.ജെ.പി. പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.
പ്രസംഗത്തിനിടയിലേക്ക് നരേന്ദ്രമോദിക്കനുകൂലമായ മുദ്രാവാക്യം വിളിച്ചു കൊണ്ടായിരുന്നു പ്രചരണത്തിനിടയിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍ ‘ചൗക്കിദാര്‍ ചോര്‍ ഹെ’ എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൂടതല്‍ വഷളാവുകായിരുന്നു.
തുടര്‍ന്ന് പൊലീസ് എത്തിയാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം അലങ്കോലമാക്കിയെന്നാരോപിച്ച് ഉര്‍മിള ബൊറേവാലി പൊലീസ് സ്റ്റേഷനിലെത്തി ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.
ഇതിനു പിന്നാലെയാണ് ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഊർമ്മിള മൺഠോദ്കര് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. വെറുപ്പിന്റെ രാഷ്ട്രീയമാണ് ബി.ജെ.പിയുടേതെന്നും ജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ഊര്‍മിള പറഞ്ഞു. വനിതാ പ്രവര്‍ത്തകര്‍ അപമാനിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
മാർച്ച് 27നാണ് ഊർമ്മിള മൺഠോദ്കര് കോൺഗ്രസിൽ ചേരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഊര്‍മ്മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നുമാണ് ഊര്‍മ്മിള ജനവിധി തേടുന്നത്.
ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടിക്കെതിരെയാണ് ഊര്മ്മിളുടെ മത്സരിക്കുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്നും അവസരങ്ങള്‍ പരിമിതമായിരിക്കുമ്പോള്‍ യുവാക്കള്‍ എങ്ങോട്ടാണ് പോകേണ്ടതെന്ന് ചോദിച്ചുകൊണ്ടാണ് ഊർമ്മിള തന്റെ പ്രചാരണത്തിന് തുടക്കമിട്ടത്.