ലെബനന്‍: ലെബനനിലെ റഷ്യന്‍ സാംസ്‌കാരിക കേന്ദ്രത്തിന് നേരെ ഇസ്രഈല്‍ നടത്തിയ ആക്രമണം പ്രകോപനമില്ലാത്ത കടന്നുകയറ്റമാണെന്ന് റഷ്യ.
തെക്കന്‍ ലെബനനിലെ നബാതിയ നഗരത്തിലുള്ള റഷ്യന്‍ ഹൗസിന് നേരെയാണ് കഴിഞ്ഞ ദിവസം ഇസ്രഈല്‍ വ്യോമാക്രമണം ഉണ്ടായത്. തിങ്കളാഴ്ചയാണ് ഈ ആക്രമണം സംബന്ധിച്ച വിവരം പുറത്തുവന്നത്.
റഷ്യയുടെ സാംസ്‌കാരിക പ്രമോഷന്‍ ഏജന്‍സിയായ റോസ്സോട്രുഡ്‌നിചെസ്റ്റ്വോ നല്‍കുന്ന വിവരമനുസരിച്ച്, സാംസ്‌കാരിക കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു.
നബാതിയയിലെ ഈ കേന്ദ്രം സിവിലിയന്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതാണെന്നും അവിടെ യാതൊരുവിധ സൈനിക പ്രവര്‍ത്തനങ്ങളും നടന്നിരുന്നില്ലെന്നും ഏജന്‍സി മേധാവി എവ്ഗനി പ്രിമാക്കോവ് പ്രസ്താവനയില്‍ പറഞ്ഞു.
ആക്രമണ സമയത്ത് കേന്ദ്രത്തിന്റെ ഡയറക്ടറായ അസാദ് ദിയ സുരക്ഷിതനായിരുന്നുവെന്നും അദ്ദേഹം രക്ഷപ്പെട്ടുവെന്നും റഷ്യന്‍ അധികൃതര്‍ അറിയിച്ചു.
ബെയ്‌റൂട്ടിലുള്ള പ്രധാന റഷ്യന്‍ സാംസ്‌കാരിക കേന്ദ്രവുമായി ഏജന്‍സി നിരന്തരം ബന്ധപ്പെട്ടുവരികയാണ്.
മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടയില്‍ സാംസ്‌കാരിക കേന്ദ്രത്തിന് നേരെയുണ്ടായ ഈ ആക്രമണം വലിയ നയതന്ത്ര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തല്‍.
1973-ലെ അറബ്-ഇസ്രഈല്‍ യുദ്ധകാലത്ത് സിറിയയിലെ ഡമാസ്‌ക്കസിലുള്ള സോവിയറ്റ് സാംസ്‌കാരിക കേന്ദ്രം ഇസ്രഈല്‍ തകര്‍ത്ത സംഭവവും റഷ്യ ഈ അവസരത്തില്‍ ഓര്‍മിപ്പിച്ചു.
മേഖലയില്‍ യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. 2026 ഫെബ്രുവരി 28-ന് ഇറാനിലെ ഉന്നത നേതാവ് അലി ഇസ്രഈലും ഇറാനും തമ്മില്‍ നേരിട്ടുള്ള യുദ്ധം ആരംഭിച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് ലെബനനില്‍ ഹിസ്ബുള്ളയും ഇസ്രഈലും തമ്മിലുള്ള പോരാട്ടം വീണ്ടും ശക്തമായത്.
Content Highlight: Unprovoked act of aggression, Russia claims Israel attacked its cultural center in Lebanon