വാഴ 2ന്റെ വലിയ കുതിപ്പിനിടയില്‍ അധികം ശ്രദ്ധ കിട്ടാതെ പോയ ചിത്രമായിരുന്നു മോഹിനിയാട്ടം. ഭരതനാട്യത്തിന്റെ സീക്വലായി ഒരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത വിജയം നേടിയിരുന്നു. 100 കോടി നേടാന്‍ പൊട്ടന്‍ഷ്യലുണ്ടായിരുന്ന ചിത്രം 40 കോടിയിലൊതുങ്ങി ഹിറ്റ് സ്റ്റാറ്റസ് സ്വന്തമാക്കി. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടിയിലും സ്ട്രീമിങ് ആരംഭിച്ചു.
ചിത്രത്തിലെ പല ഡയലോഗുകളും സീനുകളും ഒ.ടി.ടി റിലീസിന് ശേഷം ശ്രദ്ധ നേടുകയാണ്. ചിത്രത്തിലെ റഫറന്‍സ് ഡയലോഗുകളും ഡാര്‍ക്ക് കോമഡി സീനുകളും സിനിമാപേജുകളിലെ പ്രധാന ചര്‍ച്ചയാണ്. അധികമാരും ശ്രദ്ധിക്കാതെ പോയ ഡയറക്ടര്‍ ബ്രില്യന്‍സുകളും ഒ.ടി.ടി റിലീസിന് ശേഷം പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
അത്തരത്തിലൊന്നാണ് സുരാജ് അവതരിപ്പിച്ച ഗോവിന്ദരാജ ശശിധരന്റെ വീട്ടിലേക്ക് ആദ്യമായി കയറിവരുന്ന സീന്‍. ഭരതന്‍ നായരുടെ കൂട്ടുകാരനെയ ഗോവിന്ദരാജയെ അയാളുടെ രണ്ടാമത്തെ ഭാര്യയായ രുഗ്മിണിയമ്മ ചിരിച്ചുകൊണ്ടാണ് സ്വീകരിക്കുന്നത്. ഭരതന്‍ നായര്‍ മരിച്ചവിവരം അറിഞ്ഞില്ലെന്നും അതില്‍ തനിക്ക് വിഷമമുണ്ടെന്നും ഗോവിന്ദന്‍ പറയുന്നുണ്ട്.
മോഹിനിയാട്ടം Photo: Netflix
ഭരതന്‍ നായരുടെ ഫോട്ടോയുടെ താഴെ ചിതാഭസ്മം കാണുമ്പോള്‍ എന്താണതെന്ന് ഗോവിന്ദന്‍ രുക്മിണിയോട് ചോദിക്കുന്നുണ്ട്. ‘മൂപ്പരുടെ അസ്ഥി ഈടെ മാടായിപ്പുഴയില്‍ ഒഴുക്കണമെന്നാ എന്റെ ആഗ്രഹം’ എന്നാണ് രുഗ്മിണിയമ്മയുടെ മറുപടി. ‘എന്നെയും വിളിച്ചാല്‍ മതി. ഞാനും കൂടെ വരാം’ എന്ന് ഗോവിന്ദന്‍ പറയുന്നുണ്ട്. ആദ്യം കാണുമ്പോള്‍ ഈ ഡയലോഗിന് വലിയ പ്രാധാന്യമില്ലെന്ന് ആര്‍ക്കും തോന്നും.
എന്നാല്‍ ക്ലൈമാക്‌സുമായി ചേര്‍ത്തുവായിച്ചാല്‍ ആ ഡയലോഗ് അറംപറ്റിയെന്ന് പറയേണ്ടി വരും. വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ച ശേഷം ഗോവിന്ദന്റെ ശരീരാവശിഷ്ടം ശശിധരന്‍ കത്തിക്കുന്നുണ്ട്. അതിന്റെ അസ്ഥി ഭരതന്‍ നായരുടെ ചിതാഭസ്മത്തിന്റെ കുടത്തിലിട്ടിട്ടാണ് അയാള്‍ അച്ഛന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നത്. അസ്ഥിയൊഴുക്കുമ്പോള്‍ കൂടെ വരാമെന്ന് ഗോവിന്ദന്‍ പറഞ്ഞത് ഇവിടെ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.
മോഹിനിയാട്ടം Photo: Netflix
ഇത്തരത്തില്‍ ചിത്രത്തിലുടനീളം പല ബ്രില്യന്‍സുകളും ഒളിഞ്ഞുകിടക്കുന്നുണ്ട്. ഗോവിന്ദന്‍ കൊടുക്കുന്ന പ്രഷര്‍ കുക്കര്‍ മുതല്‍ മോഹിനീശ്വരീ ദേവിയുടെ ചിത്രത്തില്‍ വരെ സംവിധായകന്‍ ആവോളം ശ്രദ്ധ നല്‍കിയെന്ന് പറയാം. ഡാര്‍ക്ക് കോമഡി സിനിമകളില്‍ ഇത്രത്തോളം ബ്രില്യന്റായ മറ്റൊരു സിനിമ അടുത്തെന്നും വന്നിട്ടില്ലെന്ന് ഉറപ്പാണ്. ചിത്രത്തിലെ മറ്റ് ബ്രില്യന്‍സുകള്‍ വരുംദിവസങ്ങളില്‍ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷ.
Content Highlight: Unnoticed director brilliance in Mohiniyattam movie climax viral