ഇതിന് മുകളില്‍ മറ്റൊരു ഡാര്‍ക്ക് കോമഡി ചിത്രം മോളിവുഡില്‍ വേറെയില്ലെന്ന് പലരും അഭിപ്രായപ്പെട്ട മോഹിനിയാട്ടം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. തിയേറ്ററില്‍ മികച്ച വിജയം നേടിയ ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയത്. തിയേറ്ററിലെ മികച്ച അഭിപ്രായം ഒ.ടി.ടിയിലും ചിത്രം ആവര്‍ത്തിക്കുകയാണ്.

മോഹിനിയാട്ടം Photo: Theatrical Poster

ഫീല്‍ ഗുഡ് ഴോണറായൊരുങ്ങിയ ആദ്യ ഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ വലിയൊരു ഴോണര്‍ ഷിഫ്റ്റാണ് സംവിധായകന്‍ നടത്തിയത്. ഡാര്‍ക്ക് കോമഡിയും പോപ് കള്‍ച്ചര്‍ റഫറന്‍സുകളും നിറഞ്ഞ ചിത്രം ഒരിടത്തും ഡൗണാകാതെ ടോപ് ഗിയറില്‍ തന്നെയാണ് കഥ പറഞ്ഞുപോയത്. ഇപ്പോഴിതാ ചിത്രത്തിലെ ചെറിയ കോമഡികള്‍ വരെ ഒ.ടി.ടി റിലീസില്‍ ശ്രദ്ധിക്കപ്പെടുകയാണ്.

അതിലൊന്നാണ് ശശിധരന്റെ കുടുംബം അതിഥികളെ സ്വീകരിക്കുന്ന രീതി. സിനിമയിലെ പല സീനുകളിലും പ്രധാന കഥാപാത്രങ്ങള്‍ ടാങ്ക് കുടിക്കുന്നത് കാണാനാകും. വീട്ടിലേക്ക് വരുന്ന അതിഥികള്‍ക്ക് സരസ്വതിയമ്മ കുടിക്കാന്‍ ടാങ്ക് കൊടുക്കുന്നതില്‍ ആദ്യമൊന്നും വലിയ പ്രാധാന്യമില്ലെങ്കിലും പിന്നീട് ഇത് വലിയ ചിരിക്ക് വഴിവെക്കുന്നുണ്ട്.

മോഹിനിയാട്ടം Photo: Netflix

ഗോവിന്ദരാജയെ വീട്ടുകാര്‍ കൊന്നതറിയാതെ ശശിധരന്‍ വീട്ടിലേക്ക് എത്തുമ്പോള്‍ ‘മോനേ ചായ’ എന്ന് പറഞ്ഞ് സരസ്വതിയമ്മ കൊടുക്കുന്നത് ടാങ്കാണ്. ഗോവിന്ദരാജയെ അങ്ങോട്ട് പോയി കാണാമെന്ന് ശശി പറയുന്ന ഡയലോഗും പിന്നീട് കോമഡിക്ക് വഴിവെക്കുന്നുണ്ട്. ‘നമുക്ക് കുറച്ച് അച്ചപ്പവും മുറുക്കുമൊക്കെയായി അങ്ങോട്ട് പോയി കണ്ട് സംസാരിക്കാം’ എന്നാണ് ശശിയുടെ ഡയലോഗ്.

ഗോവിന്ദന്റെ ഡെഡ്‌ബോഡി എന്ത് ചെയ്യുമെന്നറിയാതെ പകച്ചു നില്‍ക്കുമ്പോള്‍ ‘മോനെ, നമുക്ക് കുറച്ച് അച്ചപ്പവും മുറുക്കുമായി പൊലീസിനെ പോയി കാണാം’ എന്ന് സരസ്വതിയമ്മ പറയുമ്പോള്‍ ചിരി പൊട്ടുന്നുണ്ട്. പിന്നീട് ഇവരുടെ വീട്ടിലേക്ക് വരുന്ന എല്ലാവരെയും സ്വീകരിക്കുന്നത് ഈ ഭക്ഷണസാധനങ്ങള്‍ കൊടുത്തുകൊണ്ടാണ്.

മോഹിനിയാട്ടം Photo: Netflix

കുറുവിലക്കാവില്‍ നിന്ന് സീനിയര്‍ സുഭാഷ് വരുമ്പോഴും അമ്പല കമ്മിറ്റിയില്‍ നിന്ന് ബേബിയും കൂട്ടുകാരനും വരുമ്പോഴും അവര്‍ക്ക് ടാങ്കും അച്ചപ്പവും മുറുക്കുമെല്ലാം കൊടുക്കുന്നുണ്ട്. ബജറ്റിന്റെ പകുതിയും ചെലവായത് അച്ചപ്പം, മുറുക്ക്, ടാങ്ക് എന്നിവ വാങ്ങാനാണെന്ന് ചിന്തിച്ചാല്‍ തെറ്റ് പറായാനാകില്ല. ഇത്തരം ചെറിയ വിഷയങ്ങളില്‍ പോലും തമാശ കൊണ്ടുവരാന്‍ സംവിധായകന് സാധിക്കുകയും ചെയ്തു.

Content Highlight: Unnoticed comedy scenes in Mohiniyattam movie after OTT release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ