| Friday, 29th December 2017, 8:52 am

റോഹിംഗ്യന്‍ വിഷയത്തില്‍ ചൈനയും റഷ്യയും ഇടപെടണം: യു.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിയൂള്‍: മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്ന് മ്യാന്‍മാറില്‍ ലോകരാജ്യങ്ങള്‍ ഇടപെടണമെന്ന് യു. എന്‍ പ്രത്യേക മനുഷ്യാവകാശ പ്രവര്‍ത്തക യാങ്കി ലീ. റോഹിംഗ്യന്‍ വിഷയത്തില്‍ നിലപാടെടുത്തത്തില്‍ മ്യാന്‍മാര്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് യാങ്കി ലീ.

റോഹിംഗ്യന്‍ വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്താന്‍ റഷ്യക്കും ചൈനയ്ക്കുംമേല്‍ ലോകരാജ്യങ്ങള്‍ സമ്മര്‍ദ്ദം നടത്തണമെന്ന് അവര്‍ ആവശ്യപപെട്ടു. റഷ്യയും നേരത്തേ സമാനമായ പ്രതികരണങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇപ്പോഴത്തെ യാങ്കി ലീ യുടെ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല.

അതേസമയം മ്യാന്‍മാറില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ വിമര്‍ശിക്കുന്നവരെ അഭിനേതാക്കള്‍ എന്നാക്ഷേപിച്ച് ചൈന രംഗത്തെത്തിയിരുന്നു. യു.എന്നില്‍ ലീ നടത്തിയ പ്രസ്താവനയ്ക്കുള്ള മറുപടിയായിട്ടാണ് ചൈനീസ് വിദേശകാര്യവക്താവ് മ്യാന്‍മാറിലെ മനുഷ്യാവകാശപ്രവര്‍ത്തകരെ അഭിനേതാക്കള്‍ എന്നരീതിയില്‍ പരിഹസിച്ചത്.

പുറത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ പ്രശ്‌നപരിഹാരത്തിന് സഹായിക്കില്ലെന്നാണ് ചൈനീസ് വൃത്തങ്ങള്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more