ബും, ബും ഉംറാന്‍ മാലിക്ക്; ഒറ്റ ഓവറില്‍, 150ന് മുകളില്‍ വേഗതിയില്‍ എണ്ണം പറഞ്ഞ മൂന്ന് പന്തുകള്‍
Cricket news
ബും, ബും ഉംറാന്‍ മാലിക്ക്; ഒറ്റ ഓവറില്‍, 150ന് മുകളില്‍ വേഗതിയില്‍ എണ്ണം പറഞ്ഞ മൂന്ന് പന്തുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 24th April 2023, 11:59 pm

 

ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളങ് നിര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹിയെ 144 റണ്‍സിലൊതുക്കാന്‍ മികച്ച ഫോമില്‍ പന്തെറിഞ്ഞ സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ക്ക് സാധിച്ചു.

മത്സരത്തില്‍ സണ്‍റൈസേഴ്‌സിന്റെ പേസ് ബൗളര്‍ ഉംറാന്‍ മാലിക് എറിഞ്ഞ പന്തിന്റെ വേഗതയാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. 14ാം ഓവറില്‍ മൂന്ന് പന്തുകളാണ് ഉംറാന്‍ മാലിക് 150ന് മുകളില്‍ വേഗതിയില്‍ എറിഞ്ഞത്.

151 Kph, 152 kph.,152 kph എന്നീ വേഗതിയിലാണ് ഓവറിലെ ഒന്ന്, രണ്ട്, നാല് പന്തുകള്‍ ഉംറാന്‍ മാലിക് എറിഞ്ഞത്. ആദ്യ പന്തില്‍ മനീഷ് പാണ്ഡെ ഒരു ഫോറ് നേടിയതൊഴിച്ചാല്‍
ഈ ഓവറില്‍ വെറും ആറ് റണ്‍സ് മാത്രമാണ് ദല്‍ഹി കാപിറ്റല്‍സിന് നേടാനായത്.

സണ്‍റൈസേഴ്‌സിനായി വാഷിങ്ടന്‍ സുന്ദറും മികച്ച പ്രകടനം കാഴ്ചവെച്ചു.
നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് വാഷിങ്ടന്‍ മത്സരത്തില്‍ വീഴ്ത്തിയത്. നായകന്‍ ഡേവിഡ് വാര്‍ണര്‍(21), സര്‍ഫറാസ് ഖാന്‍(10), അമന്‍ ഹകീം ഖാന്‍(4) എന്നീ നിര്‍ണായക വിക്കറ്റുകളാണ് വാഷിങ്ടണ്‍ നേടിയത്.

അതേസമയം, ബാറ്റിങ്ങില്‍ തകര്‍ച്ച നേരിട്ടെങ്കിലും ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കാന്‍ ദല്‍ഹി ക്യാപിറ്റല്‍സിനായി. ആവേശം അവസാന ഓവര്‍ വരെ എത്തിയ മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ദല്‍ഹിയുടെ വിജയം. 144 റണ്‍സ് എന്ന വിജിയ ലക്ഷ്യത്തിലുള്ള സണ്‍റൈസേഴ്‌സിന്റെ മറുപടി ബാറ്റിങ്ങ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

Content Highlight: Umran Malik Breaches 150 kph Thrice in One Over During SRH vs DC IPL 2023 Match