47 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് സിനിമയുടെ അഭിമാന താരങ്ങളായ രജിനികാന്തും കമല്‍ ഹാസനും ഒന്നിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെ രണ്ട് ഇതിഹാസങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിനായി സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും വന്‍ ഹൈപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കുന്നത്.
തമിഴിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ റെഡ് ജയന്റസാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോ നാളെ 12 മണിക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും. ഇരുവരും ഒന്നിക്കുന്നതിനൊപ്പം മറ്റൊരു സവിശേഷതയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. ചിത്രത്തിന്റെ നിര്‍മാതാവായ ഇന്‍പന്‍ ഉദയനിധിയെക്കുറിച്ചാണ് ചര്‍ച്ച.
വെറും 20 വയസുള്ള ഇന്‍പന്‍ ഇത്രയും വലിയ പ്രൊജക്ടിന്റെ നിര്‍മാതാവായി എത്തുന്നത് പലരിലും അത്ഭുതമുണ്ടാക്കുന്നുണ്ട്. കോളേജില്‍ പഠിക്കുന്ന പ്രായത്തില്‍ ഇന്ത്യയിലെ രണ്ട് സൂപ്പര്‍താരങ്ങള്‍ക്ക് ശമ്പളം കൊടുക്കുന്ന നിര്‍മാതാവായി മാറിയ ഇന്‍പന്‍ ഉദയനിധിയെക്കുറിച്ച് പല പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.
തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായ ഉദയനിധി സ്റ്റാലിന്റെ മകനാണ് ഇന്‍പന്‍. പരിപൂര്‍ണ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് പോകുന്നതിനാല്‍ റെഡ് ജയന്റ്‌സിന്റെ ഉടമസ്ഥത ഉദയനിധി ഇന്‍പനെ ഏല്പിക്കുകയായിരുന്നു. ഉപമുഖ്യമന്ത്രിയായ അച്ഛന്‍ മാത്രമല്ല, കുടുംബത്തിലെ പലരും തമിഴ്‌നാട്ടിലെ ഉന്നതരാണ്. മുത്തശ്ശന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ഇളയച്ഛന്‍ സണ്‍ പിക്‌ചേഴ്‌സിന്റെ ഉടമയും കസിന്‍ സിസ്റ്റര്‍ ഐ.പി.എല്‍ ടീമിന്റെ ഉടമയുമാണ്.
എന്നാല്‍ ഇന്‍പന്‍ ഇതൊന്നും കഷ്ടപ്പെട്ട് സമ്പാദിച്ചതല്ലെന്നും പാരമ്പര്യമായി കിട്ടിയ പദവിയാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. 20ാമത്തെ വയസില്‍ ഇത്രയും വലിയ പൊസിഷനിലെത്തിയത് ഇന്‍സ്പിരേഷനായി എടുക്കേണ്ടതില്ലെന്നും കമന്റുകളുണ്ട്. തമിഴിലെ ആദ്യ 1000 കോടി ചിത്രത്തിന്റെ നിര്‍മാതാവെന്ന റെക്കോഡ് ഇന്‍പന്‍ തന്റെ പേരിലാക്കുമോയെന്നും പലരും ഉറ്റുനോക്കുന്നുണ്ട്.
ഇന്‍പനെപ്പോലെ 20ാമത്തെ വയസില്‍ നിര്‍മാതാവായി മാറിയ റിയ ഷിബുവിനെയും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുറ എന്ന ചിത്രത്തിലൂടെയാണ് റിയ ആദ്യമായി നിര്‍മാതാവിന്റെ കുപ്പായമണിഞ്ഞത്. വിക്രം നായകനായ വീര ധീര സൂരനും നിര്‍മിച്ചത് റിയ ഷിബുവായിരുന്നു. ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത വിജയം രണ്ട് സിനിമകളും സ്വന്തമാക്കി. റിയക്ക് ശേഷം ചെറുപ്രായത്തില്‍ നിര്‍മാതാവായ ഇന്‍പന്‍ ഇനിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകും.
Content Highlight: Udhayanidhi Stalin’s son is the producer of Rajnikanth Kamal Haasan movie