എറണാകുളം: 2026 കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും യു.ഡി.എഫ് ആധിപത്യം. കളമശ്ശേരി, പറവൂര്‍, തൃപ്പുണിത്തുറ തുടങ്ങിയ പ്രാധാന മണ്ഡലങ്ങിലടക്കം വമ്പന്‍ മുന്നേറ്റമാണ് കോണ്‍ഗ്രസിന് ഉണ്ടാക്കാന്‍ സാധിച്ചത്.
2021ലെ ഇലക്ഷനില്‍ കളമശ്ശേരി, വൈപ്പിന്‍, കൊച്ചി, കുന്നത്ത് നാട്, കോതമംഗലം എന്നീ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് വിജയം സ്വന്തമാക്കിയെങ്കിലും 2026 ഇലക്ഷനില്‍ കൈവിട്ടുപോയ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് വമ്പന്‍ ഭൂരിപക്ഷത്തിന്റെ മുന്നേറ്റമാണ് ഉണ്ടാക്കിയത്. ഇത്തവണ എറണാകുളം ജില്ലയിലെ ഒറ്റ മണ്ഡലത്തില്‍ പോലും എല്‍.ഡി.എഫിന് അനക്കമുണ്ടാക്കായിട്ടില്ല.
പറവൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശന്‍ എല്‍.ഡി.എഫിന്റെ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ക്കെതിരെ 7874 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് മുന്നേറ്റം തുടരുന്നത്.
പെരുമ്പാവൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മനോജ് മൂത്തേടന്‍ കേരള എല്‍.ഡി.എഫ് (കോണ്‍ഗ്രസ് എം) സ്ഥാനാര്‍ത്ഥി ബേസില്‍ പോളിനെതിരെ 26279 വോട്ടിന്റെ ലീഡിലാണ്. അങ്കമാലിയില്‍ എല്‍.ഡി.എഫിന്റെ സാജു പോളിനെതിരെ 16905 വോട്ടിന്റെ ലീഡിലാണ് കോണ്‍ഗ്രസിന്റെ റോജി എം ജോണ്‍. ആലുവയില്‍ യു.ഡി.എഫിന്റെ അന്‍വര്‍ സാദത്ത് എല്‍.ഡി.എഫിന്റെ എ.എം. ആരിഫിനെതിരെ 10654 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിലാണ്.
കളമശേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ഇ അബ്ദുല്‍ ഗഫൂര്‍ എല്‍.ഡി.എഫിന്റെ പി. രാജീവിനെതിരെ 8312 വോട്ടിന്റെ ലീഡാണ് നേടിയത്. വ്യവസയ മന്ത്രിയായ രാജീവിന് വമ്പന്‍ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.
വൈപ്പിനില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി. ഷൈനിക്കെതിരെ കോണ്‍ഗ്രസിന്റെ ടോണി ചെമ്മണി 13841 വോട്ടിന്റെ ലീഡിലാണ്.
കൊച്ചി മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ജെ. മാക്‌സിക്കെതിരെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഒ.ജെ. ജനീഷ് 7379 വോട്ടിനാണ് മുന്നിട്ടുനില്‍ക്കുന്നത്. തൃപ്പുണിതുറയില്‍ കോണ്‍ഗ്രസിന്റെ ദീപക് ജോയ് ഇടത് സ്ഥാനാര്‍ത്ഥി കെ.എന്‍. ഉണ്ണികൃഷ്ണനെതിരെ 8056 വോട്ടിന്‍കരെ ലീഡാണ് രേഖപ്പെടുത്തിയത്.
എറണാകുളത്ത് കോണ്‍ഗ്രസിന്റെ ടി.ജെ. വിനോദ് എ.ല്‍.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സാബു ജോര്‍ജിനെതിരെ 31728 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ ടി.ജെ വിനോദ്.
തൃക്കാരക്കര യു.ഡി.എഫിന് സ്വപ്‌നതുല്യമായ ലീഡാണ് ഉമാ തോമസ് നല്‍കിയത്. എല്‍.ഡി.എഫിന്റെ പുഷ്പാ ദാസിനെതിരെ 41543 വോട്ടിന്റെ മുന്നേറ്റമാണ് ഉമാ തോമസ് നേടിയത്.
കുന്നത്ത് നാടും കോണ്‍ഗ്രസ് തങ്ങളുടെ മുന്നേറ്റം വി.പി. സജീന്ദ്രനിലൂടെ ഉറപ്പിച്ചിരിക്കുകയാണ്. സി.പി.ഐ.എമ്മിന്റെ പി.വി. ശ്രീനിജിനിനെതിരെ 19531 വോട്ടിന്റെ ലീഡാണ് സജീന്ദ്രനുള്ളത്. പിറവം മണ്ഡലത്തിലും എല്‍.ഡി.എഫിന് വമ്പന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. യു.ഡി.എഫിന്റെ അനൂബ് ജേക്കബ് സാബു കെ. ജോക്കബിനെതിരെ 44112 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.
മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസിന്റെ ഡോ. മാത്യു കുഴല്‍നാടന്‍ എല്‍.ഡി.എഫിന്റെ എന്‍. അരുണിനെതിരെ 41173 വോട്ടിന്റെ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. കോതമംഗലത്ത് കോണ്‍ഗ്രസിന്റെ ഷിബു തെച്ചുമ്പുംറം എല്‍.ഡി.എഫിന്റെ ആന്റണി ജോണിനെതിരെ 15022 വോട്ടിന്റെ ലീഡിലാണ്.
Content Highlight: UDF dominates all 14 constituencies in Ernakulam district in the 2026 Kerala Assembly elections