സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
afc asia cup
ഒത്തുചേരലിന്റെ ഒരുമാസക്കാലം; ഏഷ്യാകപ്പിനായി യു.എ.ഇ.പൂര്‍ണ സജ്ജം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday 29th December 2018 12:59pm

അബൂദാബി: അടുത്തയാഴ്ച ആരംഭിക്കുന്ന എ.എഫ്.സി ഏഷ്യാകപ്പ് ഫുട്‌ബോളിനുള്ള വേദികള്‍ യു.എ.ഇയില്‍ പൂര്‍ണ സജ്ജം. ഏഷ്യന്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് ആരാധകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ് യു.എ.ഇയിലെന്ന് അധികൃതര്‍ വ്യക്തമാക്കി.

മത്സരത്തിനായുള്ള ഒട്ടുമിക്ക ടീമുകളും ഇതിനോടകം യു.എ.ഇയില്‍ എത്തിക്കഴിഞ്ഞു. എല്ലാടീമും ടൂര്‍ണമെന്റിനായുള്ള അവസാനവട്ട ഒരുക്കത്തിലാണ്. അബൂദാബി, ദുബൈ, അല്‍ഐന്‍, ഷാര്‍ജ എന്നിവടങ്ങളിലാണ് വേദികള്‍.

ടൂര്‍ണമെന്റിന്റെ ഭാഗമായി ഷാര്‍ജ സ്‌പോര്‍ട്‌സ് ക്ലബിന് സമീപത്തെ റോഡുകള്‍, നടപ്പാതകള്‍, പാര്‍ക്കിങ് എന്നിവയുടെയെല്ലാം വികസനങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി.

ജനുവരി അഞ്ച് മുതല്‍ ഫെബ്രുവരി ഒന്നുവരെ എട്ടുവേദികളിലായാണ് മത്സരം. കളി റിപ്പോര്‍ട്ട് ചെയ്യാന്‍ നൂറികണക്കിന് വിദേശ മാധ്യമ പ്രവര്‍ത്തകരാകും യു.എ.ഇയില്‍ എത്തുക.

ഏഷ്യയെ ഒരുമിപ്പിക്കുന്ന ഒരുമാസക്കാലമെന്നാണ് മുഖ്യ സംഘാടകനായ ആരിഫ് ഹമീദ് അല്‍ അവാനി ഏഷ്യാകപ്പിനെ വിശേഷിപ്പിച്ചത്.

Advertisement