കുട്ടി ക്രിക്കറ്റില്‍ ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കി യു.എ.ഇ ക്യാപ്റ്റന്‍ മുഹമ്മദ് വസീം. അന്താരാഷ്ട്ര ടി – 20യില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരം എന്ന നേട്ടമാണ് യു.എ.ഇ നായകന്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്.
കുട്ടി ക്രിക്കറ്റില്‍ ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കി യു.എ.ഇ ക്യാപ്റ്റന്‍ മുഹമ്മദ് വസീം. അന്താരാഷ്ട്ര ടി – 20യില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരം എന്ന നേട്ടമാണ് യു.എ.ഇ നായകന്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്.
കഴിഞ്ഞ ദിവസം ത്രിരാഷ്ട്ര പരമ്പരയില്‍ അഫ്ഗാനിസ്ഥാനിനെതിരെ നടന്ന മത്സരത്തില്‍ അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയാണ് വസീം ഈ നേട്ടത്തിലെത്തിയത്. മത്സരത്തില്‍ താരം 37 പന്തുകള്‍ നേരിട്ട് 67 റണ്‍സാണ് എടുത്തത്. 181.08 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരത്തിന്റെ ഇന്നിങ്‌സില്‍ നാല് ഫോറും ആറ് സിക്‌സുമാണ് പിറന്നത്.

ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി – 20യില്‍ 110 സിക്‌സറുകളാക്കി തന്റെ സമ്പാദ്യം ഉയര്‍ത്താന്‍ വസീമിന് സാധിച്ചു. 54 മത്സരങ്ങളില്‍ നിന്നാണ് താരം ഇത്രയും സിക്സറുകള്‍ നേടിയത്. പിന്നാലെ, ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് എന്ന സൂപ്പര്‍ നേട്ടവും തന്റെ അക്കൗണ്ടിലാക്കി. ഇന്ത്യന്‍ താരം രോഹിത് ശര്‍മയെ മറികടന്നാണ് വസീം ഈ നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യന്‍ കുപ്പായത്തില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത് ശര്‍മ 105 സിക്‌സുകളാണ് കുട്ടി ക്രിക്കറ്റില്‍ അടിച്ചത്. 62 മത്സരങ്ങളില്‍ നിന്നാണ് ഈ സിക്‌സര്‍ നേട്ടം.
മുഹമ്മദ് വസീം – യു.എ.ഇ -110
രോഹിത് ശര്‍മ – ഇന്ത്യ -105
ഇയോണ്‍ മോര്‍ഗന്‍ – ഇംഗ്ലണ്ട് – 86
ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 82
കഡോവാക്കി ഫ്‌ലെമിങ് – ജപ്പാന്‍ -79
ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 69
അതേസമയം, മത്സരത്തില്‍ മിന്നും പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാനായില്ല. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ടീമിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.
താരത്തിന് പുറമെ, ടീമിനായി രാഹുല്‍ ചോപ്ര 35 പന്തില്‍ 52 റണ്‍സ് നേടി പുറത്താകാതെ നിന്നു. മറ്റാര്‍ക്കും ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലായിരുന്നു.

അഫ്ഗാന് വേണ്ടി ക്യാപ്റ്റന്‍ റാഷിദ് ഖാനും ഷറഫുദ്ദീന്‍ അഷറഫും നടത്തിയ മികച്ച ബൗളിങ് അറ്റാക്കിലാണ് യു.എ.ഇ എളുപ്പം തകര്‍ന്നത്. ഇരുവരും മൂന്ന് വിക്കറ്റുകളാണ് നേടിയത്. ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ 21 റണ്‍സ് വഴങ്ങിയപ്പോള്‍ അഷ്റഫ് 24 റണ്‍സ് മാത്രമാണ് വിട്ടു നല്‍കിയത്.
ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് ഇബ്രാഹിം സദ്രാനാണ്. 40 പന്തില്‍ 63 റണ്‍സാണ് താരം നേടിയത്. സെദ്ദിക്കുള്ള അടല്‍ 40 പന്തില്‍ 54 റണ്‍സും നേടി. യു.എ.ഇക്ക് വേണ്ടി മുഹമ്മദ് രോഹിദ്, മുഹമ്മദ് സഗീര്‍ ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി.
Content Highlight: UAE captain Muhammad Waseem surpasses Rohit Sharma in most sixes in T20I cricket as captain