| Friday, 6th February 2026, 3:15 pm

ചരിത്രത്തില്‍ രണ്ടാമന്‍; ഫൈനലില്‍ താണ്ഡവമാടി ഇന്ത്യയുടെ സൂപ്പര്‍ കിഡ്

ശ്രീരാഗ് പാറക്കല്‍

അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറിയടിച്ച് ഇന്ത്യയുടെ സൂപ്പര്‍ കിഡ് വൈഭവ് സൂര്യവംശി. നേരിട്ട 55ാം പന്തിലാണ് താരം ടൂര്‍ണമെന്റിലെ തന്റെ കന്നി സെഞ്ച്വറി അടിച്ചെടുത്തത്. വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയാണ് താരം സെഞ്ച്വറിയിലെത്തിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് താരം സ്വന്തമാക്കിയത്.

അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറിയടിക്കുന്ന രണ്ടാമത്തെ താരമാകാനാണ് വൈഭവിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ഓസ്‌ട്രേലിയയുടെ വില്‍ മലജ്ചുകാണ്. ജപ്പാനെതിരെ 51 പന്തില്‍ സെഞ്ച്വറി നേടിയാണ് താരം ചരിത്രനേട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

അതേസമയം ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ നിലവില്‍ 23 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് നേടിയത്. ക്രീസില്‍ തുടരുന്ന സൂര്യവംശി നിലവില്‍ 13 സിക്‌സും 13 ഫോറും ഉള്‍പ്പെടെ 155* റണ്‍സ് നേടിയട്ടുണ്ട്. വൈഭവിനോടൊപ്പം ക്രീസിലുള്ളത് വേദാന്ത് ത്രിവേതിയാണ് (മൂന്ന് റണ്‍സ്).

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് മലയാളി താരം ആരോണ്‍ ജോര്‍ജിനെ ഒമ്പത് റണ്‍സിന് നഷ്ടമായി. എന്നാല്‍ വൈഭവും ആയുഷ് മാഹ്‌ത്രെയും തമ്മിലുള്ള 100+ കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഒടുക്കം 51 പന്തില്‍ 53 റണ്‍സ് നേടി താരം പുറത്താകുകയായിരുന്നു.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

ആരോണ്‍ ജോര്‍ജ്, വൈഭവ് സൂര്യവംശി, ആയുഷ് മാ

ഹ്ത്രെ (ക്യാപ്റ്റന്‍), വിഹാന്‍ മനോജ് മല്‍ഹോത്ര, അഭിഗ്യാന്‍ കുണ്ഡു (വിക്കറ്റ് കീപ്പര്‍), വേദാന്ത് അല്‍പേഷ്‌കുമാര്‍ ത്രിവേദി, ആര്‍. എസ്. അംബരീഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ബെന്‍ ഡോക്കിന്‍സ്, ജോസഫ് മൂര്‍സ്, ബെന്‍ മെയ്‌സ്, തോമസ് റെവ (ക്യാപ്റ്റന്‍), കാലേബ് മാത്യു ഫാല്‍ക്കണര്‍, റാല്‍ഫി ആല്‍ബര്‍ട്ട്, ഫര്‍ഹാന്‍ അഹമ്മദ്, സെബാസ്റ്റ്യന്‍ മോര്‍ഗന്‍, ജെയിംസ് മിന്റോ, മാന്നി ലംഡെന്‍, അലക്സ് ഗ്രീന്‍.

Content Highlight: U19 World Cup 2026: Vaibhav Suryavanshi In Great Record Achievement

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more