| Thursday, 15th January 2026, 4:01 pm

ഹെനില്‍ ആളിക്കത്തി, ചാരമായി യു.എസ്.എ; അണ്ടര്‍ 19 ലോകകപ്പിലെ ആദ്യ മത്സരം തൂക്കാന്‍ ഇന്ത്യ!

ശ്രീരാഗ് പാറക്കല്‍

അണ്ടര്‍ 19 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയും യു.എസ്.എയും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലവില്‍ യു.എസ്.എയെ 35.2 ഓവറില്‍ 107 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ്.

സൂപ്പര്‍ ബൗളര്‍ ഹെനില്‍ പട്ടേലിന്റെ കരുത്തിലാണ് ഇന്ത്യ യു.എസ്.എയെ ഓള്‍ ഔട്ട് ചെയ്തത്. ഫൈഫര്‍ നേടിയാണ് താരം താണ്ഡവമാടിയത്. അമ്രിന്ദര്‍ ഗില്‍ (1), അര്‍ജുന്‍ മഹേഷ് (16), ക്യാപ്റ്റന്‍ ഉത്കര്‍ഷ് ശ്രീവത്സവ (0), ശബ്രിഷ് പ്രസാദ് (7), റിഷബ് രാജ് ഷിംപി എന്നിവരുടെ വിക്കറ്റായിരുന്നു ഹെനില്‍ സ്വന്തമാക്കിയത്.

അതേസമയം യു.എസ്.എയ്ക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് നിതീഷ് റെഡ്ഡി സുധിനിയാണ്. 52 പന്തില്‍ 36 റണ്‍സാണ് താരം നേടിയത്. കളത്തില്‍ പിടിച്ചുനിന്ന യു.എസ് താരം പുറത്തായത് ഇന്ത്യയുടെ വെടിക്കെട്ട് വീരന്‍ വൈഭവ് സൂര്യവംശിയുടെ പന്തിലാണ്. നിതീഷിന് പുറമെ അദ്‌നിത് ജാംബ് 41 പന്തില്‍ 18 റണ്‍സാണ് നേടിയത്. സഹില്‍ ഗര്‍ഗ്, അര്‍ജുന്‍ മഹേഷ് എന്നിവര്‍ 16 റണ്‍സ് വീതവും നേടിയിരുന്നു.

അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തങ്ങളുടെ വിജയലക്ഷ്യം എളുപ്പത്തില്‍ മറികടക്കുമെന്നത് ഉറപ്പാണ്. സൂപ്പര്‍ കിഡ് വൈഭവിന്റെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്താല്‍ യു.എസ് അതിവേഗം തോല്‍വി വഴങ്ങേണ്ടി വരുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

ആയുഷ് മാഹ്‌ത്രെ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, വേദാന്ത് ത്രിവേദി, വിഹാന്‍ മല്‍ഹോത്ര, അഭിഗ്യാന്‍ കുണ്ഡു (വിക്കറ്റ് കീപ്പര്‍), ഹര്‍വന്‍ഷ് സിങ്, ആര്‍.എസ് അംബരീഷ്, കനിഷ്‌ക് ചൗഹാന്‍, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍, ഖിലാന്‍ എ. പട്ടേല്‍

യു.എസ്. എ പ്ലെയിങ് ഇലവന്‍

ഉത്കര്‍ഷ് ശ്രീവാസ്തവ (ക്യാപ്റ്റന്‍), അദ്നിത് ജാംബ്, നിതീഷ് സുദിനി, അര്‍ജുന്‍ മഹേഷ് (വിക്കറ്റ് കീപ്പര്‍), അമരീന്ദര്‍ ഗില്‍, ശബീഷ് പ്രസാദ്, ആദിത് കപ്പ, അമോഘ് റെഡ്ഡി അരേപ്പള്ളി, സാഹില്‍ ഗാര്‍ഗ്, റിഷബ് ഷിംപി, റിത്വിക് അപ്പിഡി

Content Highlight: U 19 World Cup: India All Out U.S.A In 107 Runs In World Cup Opening Match

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more