| Monday, 22nd April 2019, 5:49 pm

എട്ടുമാസത്തിനുശേഷം ട്വിറ്റര്‍ ഇന്ത്യക്ക് പുതിയ തലവന്‍; നെറ്റ്‌വര്‍ക്ക് 18 മുന്‍ സി.ഇ.ഒ മനീഷ് മഹേശ്വരി ഈമാസം സ്ഥാനമേല്‍ക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

എട്ടുമാസത്തിനുശേഷം ട്വിറ്റര്‍ ഇന്ത്യക്ക് പുതിയ തലവനായി. നെറ്റ്‌വര്‍ക്ക് 18 ഡിജിറ്റലിന്റെ മുന്‍ സി.ഇ.ഒ മനീഷ് മഹേശ്വരിയാണ് ട്വിറ്ററിന്റെ ഇന്ത്യയിലെ പുതിയ മാനേജിങ് ഡയറക്ടര്‍. എട്ടുമാസം മുന്‍പാണ് തരണ്‍ജീത് സിങ് ഈ സ്ഥാനമൊഴിഞ്ഞത്.

ഇക്കാലയളവില്‍ ബാലാജി ക്രിഷാണ് ഇടക്കാല മേധാവിയായി പ്രവര്‍ത്തിച്ചിരുന്നത്. മനീഷ് സ്ഥാനമേല്‍ക്കുന്നതോടെ ട്വിറ്ററിന്റെ സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് ബാലാജി മാറും. ട്വിറ്ററിന്റെ റവന്യൂ സ്ട്രാറ്റജി ആന്‍ഡ് ഓപ്പറേഷന്‍സ് ഗ്ലോബല്‍ ഹെഡ്ഡായാണ് ബാലാജി ചുമതലയേല്‍ക്കുക.

ദല്‍ഹിയായിരിക്കും മനീഷിന്റെ ആസ്ഥാനം. ഏപ്രില്‍ 19-ന് അദ്ദേഹം സ്ഥാനമേല്‍ക്കും. ഫ്‌ളിപ്പ്കാര്‍ട്ട് അടക്കമുള്ള സ്ഥാപനങ്ങളിലും മനീഷ് ജോലി ചെയ്തിട്ടുണ്ട്.

എട്ടുമാസം മുന്‍പ് സ്ഥാനമൊഴിഞ്ഞ തരണ്‍ജീത് സിങ് സീ ഗ്രൂപ്പിന്റെ വീഡിയോ സ്ട്രീമിങ്ങിന്റെ സേവനമായ സീ ഫൈവിന്റെ ചീഫ് റവന്യൂ ഓഫീസറാണിപ്പോള്‍.

We use cookies to give you the best possible experience. Learn more