| Wednesday, 11th December 2019, 11:02 pm

'വംശത്തിന്റെ, നിറത്തിന്റെ, ജാതിയുടെ, മതത്തിന്റെ പേരിലുള്ള സാമൂഹ്യ നിര്‍മ്മിതികള്‍ മനുഷ്യരാശിയുടെ അടിസ്ഥാന ധാര്‍മ്മികതക്കെതിരാണ്; ദേശീയ പൗരത്വ ബില്ലില്‍ ട്വിങ്കിള്‍ ഖന്ന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വംശത്തിന്റെ, നിറത്തിന്റെ, ജാതിയുടെ, മതത്തിന്റെ പേരിലുള്ള സാമൂഹ്യ നിര്‍മ്മിതികള്‍ മനുഷ്യരാശിയുടെ അടിസ്ഥാന ധാര്‍മ്മികതക്കെതിരാണെന്ന് നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന. ദേശീ പൗരത്വ ബില്ലിന്റെ പശ്ചാത്തലത്തിലാണ് ട്വിങ്കിള്‍ ഖന്നയുടെ പ്രതികരണം.

ട്വിറ്ററിലൂടെ ചൊവ്വാഴ്ചയാണ് ട്വിങ്കിള്‍ ഖന്നയുടെ പ്രതികരണം. രാജ്യസഭയില്‍ ബില്ല് പാസായതിന് ശേഷം നടി പാര്‍വതിയും ബില്ലിനെതിരെ പ്രതികരിച്ചു.

നട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്, നമ്മള്‍ ഇത് സംഭവിക്കാന്‍ അനുവദിക്കരുത്, പാടില്ല എന്നാണ് പാര്‍വതിയുടെ പ്രതികരണം. ദേശീയ പൗരത്വ ബില്‍ നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് ഐ.പി.എസ് ഓഫീസര്‍ രാജിവെച്ചിരുന്നു.

മഹാരാഷ്ട്ര കേഡറിലെ ഉദ്യോഗസ്ഥനായ അബ്ദുര്‍ റഹ്മാനാണ് രാജിവെച്ചത്.

ദേശീയ പൗരത്വ ഭേദഗതി ബില്ല് രാജ്യത്തെ മതബഹുസ്വരതക്കെതിരാണ്. നീതിയെ സ്‌നേഹിക്കുന്ന എല്ലാ മനുഷ്യരും ജനാധിപത്യ മാര്‍ഗത്തില്‍ ബില്ലിനെ എതിര്‍ക്കണം. ഭരണഘടനയുടെ അടിസ്ഥാന സവിശേഷതക്കെതിരെയാണ് ബില്ലെന്നും അബ്ദുര്‍ റഹ്മാന്‍ തന്റെ രാജി പ്രഖ്യാപിച്ചു കൊണ്ട് ട്വിറ്ററിലൂടെ പ്രതികരിച്ചു.

രാജ്യസഭയില്‍ കേവല ഭൂരിപക്ഷമായ 121 നെക്കാളും കൂടുതല്‍ വോട്ട് നേടിയാണ് ബില്‍ പാസായിരിക്കുന്നത്. ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് പ്രതിപക്ഷം അറിയിച്ചിരിക്കുന്നത്.

നേരത്തെ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം രാജ്യ സഭ വോട്ടിനിട്ട് തള്ളിയിരുന്നു. 124
124 പേര്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടേണ്ടെന്നറിയിച്ചു കൊണ്ട് വോട്ട് ചെയ്തപ്പോള്‍ 99 പേര്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് വോട്ട് ചെയ്തു. ഒരാള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

We use cookies to give you the best possible experience. Learn more