കാരക്കാസ്: വെനസ്വേലയില്‍ വന്‍ ഭൂകമ്പം. ഒന്നേകാല്‍ നൂറ്റാണ്ടിനിടയില്‍ രാജ്യത്തെ ബാധിച്ച ഏറ്റവും വലിയ ഭൂചലനമെന്നാണ് റിപ്പോര്‍ട്ട്.
ഒരു മിനിട്ടിനുള്ളില്‍ 7.5, 7.1 തീവ്രതയിലുള്ള ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. യു.എസ് ജിയോളജിക്കല്‍ സര്‍വേയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. 24 ന് വൈകിട്ടായിരുന്നു ആദ്യ ഭൂചലനം റിപ്പോര്‍ട്ട് ചെയ്യുന്നത്.
തലസ്ഥാനമായ കാരക്കാസിന് പടിഞ്ഞാറാണ് ദുരന്തമുണ്ടായിരിക്കുന്നത്. ആദ്യ ഭൂചലനം 7.1 തീവ്രതയാണ് രേഖപ്പെടുത്തിയതെന്നും ഇതിന്റെ പ്രഭവകേന്ദ്രം കാരക്കാസിന് ഏകദേശം 168 കിലോമീറ്റര്‍ പടിഞ്ഞാറ് കരീബിയന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന മൊറോണ്‍ എന്ന പ്രദേശത്തിന് പടിഞ്ഞാറാണെന്നും യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. തൊട്ടുപിന്നാലെ, ഒരു മിനിട്ടിനുള്ളില്‍ തന്നെ അതിനേക്കാള്‍ വലിയ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവും ഉണ്ടായി.
നിരവധി കെട്ടിടങ്ങളും തകര്‍ന്ന് വീണിട്ടുണ്ട്. നിവലില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. യു.എസ് പസഫിക്ക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വിര്‍ജിന്‍ ദ്വീപുകള്‍ക്ക് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പതിനായിരത്തിന് മുകളിലേക്ക് മരണമുണ്ടായിരിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
നിരവധി സംസ്ഥാനങ്ങളില്‍ ഭൂചലനമുണ്ടായതായും ആളുകള്‍ വീടുകളിലേക്ക് പോവരുതെന്നും കെട്ടിടങ്ങളുടെ ഉള്ളിലേക്ക് പോയാല്‍ അപകടം ഉണ്ടാകമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.