| Friday, 30th January 2026, 6:36 pm

ചൈനയുമായുള്ള കച്ചവടം അപകടം നിറഞ്ഞത്; യു.കെയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്

മുഹമ്മദ് നബീല്‍

വാഷിങ്ടൺ: യു.കെ – ചൈന ബന്ധം അപകടം നിറഞ്ഞതാണെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

യു.കെ പ്രസിഡന്റ് സർ കെയർ  സ്റ്റാർമർ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തി വ്യാപാരവും നിക്ഷേപവും വർധിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.

ട്രംപിന്റെ ഭാര്യ മെലാനിയയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ട്രംപിന്റെ ഈ മുന്നറിയിപ്പ്.

യു.കെ ചൈന സഹകരണത്തെ എങ്ങനെ കാണുന്നു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘ അവർ അങ്ങനെ ചെയ്യുന്നത് വളരെ അപകടകരമാണ്, കാനഡ ചൈനയുമായി കച്ചവടത്തിൽ ഏർപ്പെടുന്നത് അതിലും അപകടകരമാണെന്ന് ഞാൻ കരുതുന്നു ‘ എന്നായിരുന്നു ട്രംപിന്റെ മറുപടി.

എന്നാൽ ട്രംപ് പറഞ്ഞത് തെറ്റാണെന്നും ലോക വേദിയിൽ ചൈനയുടെ സാന്നിധ്യം അവഗണിക്കുന്നത് യു.കെക്ക് അപമാനകരമാണെന്നും യു.കെ വ്യവസായ മന്ത്രി സർ ക്രിസ് ബ്രയാന്റ് പറഞ്ഞു.

താൻ ചൈനയുമായുള്ള കരാറിലേർപ്പെടുന്നത് പൂർണമായ ബോധ്യത്തിലാണെന്നും ഏപ്രിലിൽ ചൈന സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കൂടുതലൊന്നും മറുപടി പറയാതെ കാനഡയുടെ ചൈന ബന്ധത്തെ കുറിച്ചാണ് ട്രംപ് കൂടുതൽ സംസാരിച്ചത്.

കാനഡയ്ക്ക് ചൈനീസ് ബന്ധം വളരെ വലിയ അപകടമാണ് വരുത്തിവെക്കുകയെന്നും ചൈനയെ കാനഡയ്ക്ക് ഒരു പരിഹാരമായി കാണാൻ കഴിയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം ഷാങ്ഹായിൽ വച്ച് നടന്ന കൂടിക്കാഴ്ച വളരെ മികച്ചതാണെന്നും പല നിർണായക കാര്യങ്ങളിലും തീരുമാനമെടുത്തതായും സർ കെയർ പറഞ്ഞു.

Content Highlight: Trump says ‘very dangerous’ for UK to do business with China as Starmer lands in Shanghai

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more