വാഷിങ്ടൺ: യു.കെ – ചൈന ബന്ധം അപകടം നിറഞ്ഞതാണെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
യു.കെ പ്രസിഡന്റ് സർ കെയർ സ്റ്റാർമർ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തി വ്യാപാരവും നിക്ഷേപവും വർധിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.
ട്രംപിന്റെ ഭാര്യ മെലാനിയയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ട്രംപിന്റെ ഈ മുന്നറിയിപ്പ്.
യു.കെ ചൈന സഹകരണത്തെ എങ്ങനെ കാണുന്നു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘ അവർ അങ്ങനെ ചെയ്യുന്നത് വളരെ അപകടകരമാണ്, കാനഡ ചൈനയുമായി കച്ചവടത്തിൽ ഏർപ്പെടുന്നത് അതിലും അപകടകരമാണെന്ന് ഞാൻ കരുതുന്നു ‘ എന്നായിരുന്നു ട്രംപിന്റെ മറുപടി.
എന്നാൽ ട്രംപ് പറഞ്ഞത് തെറ്റാണെന്നും ലോക വേദിയിൽ ചൈനയുടെ സാന്നിധ്യം അവഗണിക്കുന്നത് യു.കെക്ക് അപമാനകരമാണെന്നും യു.കെ വ്യവസായ മന്ത്രി സർ ക്രിസ് ബ്രയാന്റ് പറഞ്ഞു.
താൻ ചൈനയുമായുള്ള കരാറിലേർപ്പെടുന്നത് പൂർണമായ ബോധ്യത്തിലാണെന്നും ഏപ്രിലിൽ ചൈന സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.